ADVERTISEMENT

ഏതു പ്രായത്തിലും ലിം​ഗത്തിലും പെട്ടവർ താരൻ എന്ന പ്രശ്നം നേരിടേണ്ടി വരാം. നീളമുള്ള, ഉള്ളുള്ള, ഇരുണ്ട മുടിയിഴകൾ ഉണ്ടെങ്കിലും ആത്മവിശ്വാസം ഇല്ലാതാക്കാൻ താരൻ കാരണമാകും.ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വേറെ. എണ്ണ മയമുള്ള മുടിയിലാണ് താരൻ കൂടുതലായി കാണുന്നത്. തലയിൽ അഴുക്കും പൊടിയും അടിയുന്നത്, ശിരോചർമത്തിന്റെ വൃത്തിയില്ലായ്മ, തലമുടിയുടെ അമിത വളർച്ച, എന്നിവ താരനുണ്ടാകാനുള്ള കാരണമാണ്. തല ചൊറിയുമ്പോൾ താരന്റെ വ്യാപനം സംഭവിക്കുന്നു. 

നിരവധി മാർ​ഗങ്ങൾ താരനെതിരെ പരീക്ഷിക്കാം. കെമിക്കൽ മാർ​ഗങ്ങളാണ് സാധാരണയായി എളുപ്പത്തിൽ സ്വീകരിക്കുന്നത്. എന്നാൽ താരനെതിരെ ഫലപ്രദമായി ഉപയോ​ഗിക്കാവുന്ന പ്രകൃതിദത്ത മാർ​ഗങ്ങളുമുണ്ട്. അവയിൽ ചിലത് ഇവയാണ്.

∙രണ്ടു സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരുപകുതി ചെറുനാരങ്ങയുടെ നീര് ചാലിച്ച് ഈ മിശ്രിതം കൊണ്ട് ശിരോചർമം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനുശേഷം ഇതു കഴുകി കളയുക. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യാം.

∙ആര്യവേപ്പില ഒരു പിടിയെടുത്ത് നാലു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം തണുത്തശേഷം അരിച്ചെടുക്കുക. ഈ വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ മൂന്നു ദിവസം ഇതു ചെയ്യുക. 

∙രണ്ട് സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ചെറുതായി ചൂടാക്കിയശേഷം ശിരോചർമത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ടവ്വൽ കൊണ്ട് തല പൊതിഞ്ഞു വയ്ക്കുക. 30 മിനിറ്റിനുശേഷം ഷാപൂവും കണ്ടീഷനറും ഉപയോ​ഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുക.

∙മൂന്നു ടീ സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയും 5 തുള്ളി ടീ ട്രീ ഓയിലും മിശ്രിതമാക്കുക. ഇതു തലയോട്ടിയിലും തലമുടിയിഴകളിലും നന്നായി മസാജ് ചെയ്യാം. തലമുടി മൃദുവായി കെട്ടിവച്ച് ഈ എണ്ണ പുരട്ടി തന്നെ ഉറങ്ങാൻ കിടന്നിട്ട് പിറ്റേന്ന് ഷാംപൂവും കണ്ടീഷനറും ഇട്ട് തലമുടി കഴുകുക. താരൻ അകറ്റാനും തലമുടി വളരാനും ഫലപ്രദമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com