ആരാണ് മികച്ച ഹെയർസ്റ്റൈൽ ആഗ്രഹിക്കാത്തത്? ;മുടി തിളങ്ങാൻ ചില പൊടിക്കൈകൾ
Mail This Article
ഏതു പ്രായത്തിലുള്ളവരായാലും മികച്ച ഹെയർ സ്റ്റൈൽ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. മുടി ചീകി ഒതുക്കി വയ്ക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന നിരവധി പുരുഷന്മാരുണ്ട്. യുവാക്കളിൽ ഹെയർസ്റ്റൈലിനു വളരെയേറെ പ്രാധാന്യം നൽകുന്നവരുമുണ്ട്. ഏതു പ്രായത്തിലും മുടിയുടെ മികവ് നിലനിർത്തി, അനുയോജ്യമായ ഹെയർസ്റ്റൈൽ പിന്തുടരാൻ ചില പൊടിക്കൈകളുണ്ട്. ദിവസനേയുള്ള ജീവിതത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി തിളങ്ങും.
തല എന്നും കുളിക്കണ്ട
സോപ്പിന്റെയും ഷാംപൂവിന്റെയും അംശം മുടിയിൽ കൂടുന്നത് ഒഴിവാക്കാൻ എന്നും തല കുളിക്കുന്നത് ഒഴിവാക്കാം. തലയോട്ടിയിലുള്ള എണ്ണയുടെ അംശം മുടിയിഴകളെ വരളാതെ നിലനിർത്തും. എന്നാല്‍ എന്നും കുളിക്കുമ്പോൾ ഈ നാച്യൂറൽ ഓയിൽ നഷ്ടപ്പെടാനും മുടിയിഴകള്‍ വരളാനും കാരണമാകും. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ തലകഴുകുക.
ഷാംപൂവിനു വേണം കരുതൽ
കാഠിന്യമുള്ള രാസവസ്തുക്കൾ അടങ്ങിയ ഷാംപൂകൾ മുടിയിലെ എണ്ണയുടെ അംശമെല്ലാം നീക്കം ചെയ്യും. മുടിയിഴകളുടെ കരുത്ത് ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് മികച്ചതും മുടിക്ക് അനുയോജ്യവും ആയ ഷാംപൂ തിരഞ്ഞെടുക്കുക.
കണ്ടീഷനർ നിർബന്ധം
മുടിയുടെ ആര്‍ദ്രതയും ഈർപ്പവും നിലനിർത്താൻ കണ്ടീഷനർ സഹായിക്കും എന്നാൽ സമയം ഇല്ലെന്ന കാരണത്താൽ പലപ്പോഴും ഒഴിവാക്കുന്ന കണ്ടീഷനറുകൾ ഒഴിവാക്കുകയാണ് പതിവ്. ഷാംപൂ ഉപയോഗിക്കുന്നവർ തീർച്ചയായും കണ്ടീഷനർ ഉപയോഗിക്കണം. അല്ലങ്കിൽ മുടിയിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാകും.
എണ്ണയിലുണ്ട് കരുത്ത്
തലയിൽ എണ്ണ നന്നായി തേച്ചു പിടിപ്പിച്ചശേഷം കുളിക്കുക. ആഴ്ചയിൽ ഒരിക്കല്‍ എന്ന രീതിയില്‍ ഇതു ചെയ്യുക. മുടിയുടെ സ്വാഭാവികത നിലനിർത്താൻ ഇത് സഹായിക്കും. നിരവധി എണ്ണകൾ ലഭ്യമാണ്. മുടിയുടെ ഗുണത്തിന് അനുയോജ്യമായത് അതിൽ നിന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ വീട്ടിലുണ്ടാക്കാം.
പതിയെ ഉണക്കാം
ടവൽ ഉപയോഗിച്ച് അതിവേഗം മുടി ഉണക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കാം. മുടിയിൽ ബലം പ്രയോഗിക്കുമ്പോൾ തലയോട്ടിയിലെ ഫോളിക്കിലുകളിൽ നഷ്ടപ്പെടാൻ ഇതു കാരണമാകും.
ഒരുപാട് ക്രീമുകൾ വേണ്ട
ജെല്‍, ക്രീം, സെറം എന്നിവ മിതമായ അളവിൽ മാത്രമേ തലയിൽ ഉപയോഗിക്കാവൂ. പലരും ആവശ്യമായതിൽ കൂടുതല്‍ അളവില്‍ ഇഉപയോഗിക്കുകയും മുടിയെ ദേഷമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തണം.