ADVERTISEMENT

ബ്യൂട്ടി പാർലർ ഇനി വീട്ടിലേക്കെത്തും! കേട്ടു ഞെട്ടേണ്ട, കൊല്ലത്തെ ജാജീസ് ഇന്നവേഷൻ എന്ന യുണിസെക്സ് ഫാമിലി സലൂണിന്റെ സഞ്ചരിക്കുന്ന ബ്യൂട്ടി സലൂൺ മേക്കപ് സ്റ്റുഡിയോ അടുത്ത മാസം പ്രവർത്തനമാരംഭിക്കും. സൗത്ത് ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ബ്യൂട്ടി സലൂൺ പ്രവർത്തനം ആരംഭിക്കുന്നതെന്നു ജാജീസ് ഇന്നവേഷൻ മാനേജിങ് ഡയറക്ടർ ഡോ.ജാജിമോൾ സുനിൽ പറഞ്ഞു.

കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും കാരവൻ എത്തിച്ചു മേക്കപ് നടത്തുകയാണു ജാജീസ് ബ്യൂട്ടി എക്സ്പ്രസിന്റെ ലക്ഷ്യം. ഒരേ സമയം 3 പേർക്കു ചലിക്കുന്ന ബ്യൂട്ടി സലൂണിൽ മേക്കപ് ചെയ്യാൻ കഴിയും 3 ജീവനക്കാരാകും ബ്യൂട്ടി എക്സ്പ്രസിൽ ഉണ്ടാകുക. മേക്കപ്, സ്കിൻ, ഹെയർ തുടങ്ങിയ എല്ലാ സർവീസുകളും നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഓൺലൈൻ, ഫോൺ എന്നിവ മുഖേനെയും നേരിട്ടുമുള്ള ബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനോടകം തന്നെ ഒട്ടേറെപ്പേർ വിവാഹ ആവശ്യങ്ങൾക്ക് ഉൾപ്പെടെ കാരവൻ ബുക്ക് ചെയ്തിട്ടുണ്ട്. ‘ഓഡിറ്റോറിയത്തിൽ വിവാഹം നടത്തുന്നവർ ഉൾപ്പെടെയുള്ളവർക്കു സഹായമാകുന്ന വിധത്തിലാണ് ഈ സഞ്ചരിക്കുന്ന ബ്യൂട്ടി സലൂൺ പ്രവർത്തിക്കുന്നത്. കേരളത്തിൽ എവിടെയുമെത്തി മേക്കപ് ചെയ്തു നൽകും. ബ്യൂട്ടി പാർലറിൽ വരാൻ സാധിക്കാത്തവർക്കും ജാജീസ് ബ്യൂട്ടി എക്സ്പ്രസ് സഹായമാകുമെന്നാണു കരുതുന്നത്.’ ഡോ.ജാജിമോൾ സുനിൽ പറഞ്ഞു. ന്യൂഡൽഹിയിലെ ഒരു കാരവൻ നിർമാണ കമ്പനിയാണു ജാജീസ് ബ്യൂട്ടി എക്സ്പ്രസ് നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com