sections
MORE

കോലൻമുടി പടിക്കു പുറത്ത്; തന്നിഷ്ടം ആഘോഷമാക്കി പെൺപ്പട

HIGHLIGHTS
  • ബോളിവുഡിൽ കാണാം മാറ്റത്തിൽ അലകൾ
  • ഹോളിവുഡിലും ഇതു തന്നെ സ്ഥിതി
trendy-hairstyles-in-bollywood
ആലിയ ബട്ട്, കത്രീന കൈഫ്, ദീപിക പദുകോൺ
SHARE

ആഘോഷമാണ് Waves

തൊട്ടാൽ മിനുസമുള്ള കോലൻമുടിയോടുള്ള പ്രണയം പടിക്കു പുറത്ത്. ബീച്ച് വേവ്സും ജ്യൂസി കേൾസും ആണ് നിലവിലെ ഹോട്ട് ട്രെൻഡ്. മുടിയിഴകൾ അൽപം വളഞ്ഞു കിടന്നാൽ സന്തോഷം, ന്യൂഡിൽസ് പോലെ ചുരുണ്ടുകൂടി കിടന്നാൽ അതിലേറെ ആനന്ദം എന്നാണ് പെൺപക്ഷം. ഇത്രയും കാലം മുടിയെ ചൂടുവച്ച് വലിച്ചുനീട്ടിയതിന്റെ പ്രായച്ഛിത്തമെന്നോണം മുടിയുടെ തന്നിഷ്ടത്തെ ആഘോഷമാക്കുകയാണ് ഗേൾസ്.

ബോളിവുഡിലേക്കു നോക്കിയാൽ കാണാം മാറ്റത്തിൽ അലകൾ മുടിയിൽ കയറുന്നത്. ആലിയ ഭട്ടും ദീപിക പദുക്കോണും കരീന കപൂറും റെഡ്  കാർപറ്റിലും പൊതുചടങ്ങുകളിലും വേയ്‌വി ഹെയർസ്റ്റൈലിലാണ് പ്രത്യക്ഷപ്പെടുന്നത്. മെസി വേവ്‌സ്, വെയ്‌വി പോണിടെയ്‌ൽ എന്നിവ പരീക്ഷിക്കുന്നതും ട്രെൻഡിയാണ്. ഇക്കുറി നവരാത്രി, ദീപാവലി ആഘോഷങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെടുക ഈ ഹെയർസ്റ്റൈൽ ആകുമെന്ന് ബോളിവുഡ് സാക്ഷ്യപ്പെടുത്തുന്നു.

ഹോളിവുഡിലും ഇതു തന്നെ സ്ഥിതി – ജെന്നിഫർ ലോറൻസിന്റെ ഷോർട്ട് വേയ്‌വി ബോബ് സ്റ്റൈൽ മുതൽ മാർഗരറ്റ് റോബിയുടെ ഷോൾഡർ ലെങ്‌ത് വരെ ആരാധകരുടെ മനം കവർന്നു. നീളൻമുടിയുള്ളവർ പോലും ഇന്നു മുടി ചുരുട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. 

വെയ്‌വി ഹെയർസ്റ്റൈലിൽ നിലവിലെ ട്രെൻഡായ ഹെയർകട്ടുകൾ പരിചയപ്പെടാം. മുടിയുടെ നീളമനുസരിച്ച് േചരുന്ന സ്റ്റൈൽ തിരഞ്ഞെടുക്കാം.

 ഷോർട്ട് വെയ്‌വി ബോബ്

മുടിയുടെ കട്ടിങ് ഇവിടെ പ്രധാനം. മുടിക്ക് തിക്ക്‌നെസ് ലഭിക്കാനായി പുതിയ ലെയറിങ് ടെക്‌നിക്കുകളും പരീക്ഷിക്കാം. ഫെതർടച്ച് ലെയർ സ്റ്റൈൽ ചെയ്തിട്ടാൽ അഴകേറെ.

 മീഡിയം വെയ്‌വി ബോബ്

മിനിമം പരിരക്ഷ മാത്രം മതി മീഡിയം വെ‌യ്‌വി ബോബ് ഹെയർസ്റ്റൈൽ ആണെങ്കിൽ. സ്വാഭാവികമായി വെയ്‌വിയായ മുടിയാണെങ്കിൽ ചീകാൻ അകലമുള്ള ചീപ്പ് അല്ലെങ്കിൽ ഹെയർബ്രഷ് ഉപയോഗിക്കുക. നനവുള്ള മുടിയിൽ സീ സാൾട്ട് സ്പ്രേ ഉപയോഗിക്കാം. മുടി ഓരോ ഭാഗങ്ങളായെടുത്ത് സ്ക്രഞ്ച് ചെയ്യുക. കട്ടിയുള്ള വെയ്‌വ്സ് രൂപപ്പെടുത്താൻ ഇതു സഹായിക്കും.

 ലോങ് വെയ്‌വി ബോബ്

ലോങ് വെയ്‌വി ബോബ് അഥവാ ലോബ് (lob) മോഡേൺ ലുക്ക് സമ്മാനിക്കും.  മിനിമം ഹെയർ പ്രോഡക്ടുകൾ മാത്രം ഉപയോഗിച്ച് സ്റ്റൈൽ ചെയ്യുക. മുടി വൃത്തിയാക്കിയശേഷം, സ്പ്രേ ചെയ്ത മുടിയിഴകൾ ഭാഗങ്ങളാക്കി കേൾ/ സ്ക്രഞ്ച് ചെയ്യാം. കാഷ്വൽ ഹോട്ട് ലുക്ക് ഉറപ്പ്.

വെയ്‌വി ഇൻവേർട്ടഡ് ബോബ്

സെലിബ്രിറ്റികൾക്ക് ഏറെയിഷ്ടമുള്ള ഹെയർസ്റ്റൈൽ. മുഖത്തിനു മുന്നിൽ മുടിയുടെ നീളം കൂടുതലും പിന്നിൽ  നീളം കുറയുകയും ചെയ്യുന്ന രീതിയിലുള്ള ഹെയർകട്ടാണിത്. സ്റ്റൈൽ ചെയ്യാൻ വളരെ കുറച്ചുസമയം മതിയെന്നതും ശ്രദ്ധേയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA