ADVERTISEMENT

ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ സുന്ദരമായ മുഖങ്ങളിലൊ ന്നാണ് തമന്ന ഭാട്ടിയയുടേത്. ‘മിൽക്ക് ബ്യൂട്ടി’ എന്ന ഓമനപ്പേരും താരത്തിനുണ്ട്. തമന്നയുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെയും രഹസ്യങ്ങൾ അറിയാം.

ഭക്ഷണം എന്തൊക്കെ?

തൈര് ഏറെയിഷ്ടമാണ്. പോഷകഗുണങ്ങൾ ഉള്ള തൈര് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ശരീരത്തെ അതു തണുപ്പിക്കും. വറുത്ത ഭക്ഷണങ്ങൾ ഏറെ ഇഷ്ടമാണെങ്കിലും ഒഴിവാക്കും. ധാരാളം വെള്ളം കുടിക്കും. ഒപ്പം പഴച്ചാറുകൾ, സൂപ്പ് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. തേനും നാരങ്ങയും ചേർത്ത ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് ഒരു ദിവസം തുടങ്ങുന്നത്. ഒപ്പം കുതിർത്ത ബദാമും കഴിക്കും. ഇത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കാൻ സഹായിക്കും. 

എല്ലാവരെയും പോലെ ഐസ്ക്രീം, ചോക്ലേറ്റ് ഇവയെല്ലാം ഇഷ്ടമാണ്. ചിലപ്പോഴെല്ലാം ഇവ കഴിക്കും. നന്നായി വർക്കൗട്ട് ചെയ്യുന്നതു കൊണ്ട് എല്ലാം മിതമായ അളവിൽ കഴിക്കാം എന്നതാണ് താരത്തിന്റെ പക്ഷം. 

വർക്കൗട്ട് ഇങ്ങനെ

ഒരു ദിവസം പോലും മുടങ്ങാതെ വർക്കൗട്ട് ചെയ്യും. Abs crunches, weights, കാർഡിയോ, ഫ്രീ ഹാൻഡ് എക്സർസൈസുകൾ ഇവയെല്ലാം ചെയ്യും. യോഗയും താരം ചെയ്യും. സ്വന്തം രൂപത്തിൽ ശ്രദ്ധയുള്ള താരങ്ങളിൽ ഒരാളാണ് തമന്ന എന്ന് എല്ലാവർക്കും അറിയാം. 

∙ദിവസവും അല്പസമയം ധ്യാനിക്കും. ഡാൻസ്, എയറോ ബിക്സ് ഇവയും ചെയ്യും. സമയം കിട്ടുമ്പോൾ അരമണിക്കൂർ നീന്തും. ദിവസം 7 മണിക്കൂർ ഉറങ്ങുന്ന തമന്ന നേരത്തെ ഉറങ്ങി നേരത്തെ ഉണരാനാണ് ഇഷ്ടപ്പെടുന്നത്. 

മേക്കപ്പ് ഇങ്ങനെ

ഷൂട്ടിങ് ഇല്ലാത്തപ്പോൾ മേക്കപ്പ് ചെയ്യാൻ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ്. മേക്കപ്പ് സാധനങ്ങൾ ബ്രാൻഡഡ് ആയവ ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നത്. കിടക്കും മുൻപ് മേക്കപ്പ് കഴുകിക്കളഞ്ഞിരിക്കും. എത്ര ക്ഷീണിതയാണെങ്കിലും ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് ഇവ മുടക്കാറില്ല. 

മഞ്ഞൾ, കടലമാവ്, ആര്യവേപ്പില ഇവ ചേർന്ന ഒരു ഹോംമേഡ് ഫേഷ്യലും സ്ക്രബും ഉപയോഗിക്കാറുണ്ട്. 

കെമിക്കൽ അടങ്ങിയ ഷാംപൂകളൊന്നും തമന്ന ഉപയോഗി ക്കാറില്ല. ഷിക്കക്കായ്, പപ്പായ, നെല്ലിക്ക ഇവ ചേർന്ന ഒരു ഹെർബൽ പൗഡർ ആണ് ഉപയോഗിക്കുന്നത്. ദിവസവും തല കഴുകാൻ ഇഷ്ടപ്പെടുന്ന താരം ഇടയ്ക്കിടെ വെളിച്ചെണ്ണ തലയിൽ പുരട്ടാറുണ്ട്. 

സൗന്ദര്യം എന്നത് ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കൂടിയാണെന്ന് തമന്നയുടെ സൗന്ദര്യ രഹസ്യത്തിലൂടെ വെളിപ്പെടുന്നത്. ഇതൊക്കെ നിങ്ങൾക്കും ഒന്ന് ട്രൈ ചെയ്തൂടെ.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com