ADVERTISEMENT

സ്റ്റൈലിഷ് ബാക്‌െലസ് ഡ്രസ്സില്‍ തിളങ്ങണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ചർമം അത്ര നല്ലതല്ല എന്ന തോന്നൽ കൊണ്ട് അതിനു ധൈര്യമില്ല. ചര്‍മത്തിലെ പ്രശ്നങ്ങള്‍ കാരണം ആഗ്രഹങ്ങൾ പലതും മറച്ചു വയ്ക്കുകയാണ്. തിളങ്ങുന്നതും മിനുസമുള്ളതുമായ ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ജീവിതശൈലിയിൽ‌ ശ്രദ്ധിച്ചാൽ ചർമ സൗന്ദര്യം നിലനിർത്താനും, വീണ്ടെടുക്കാനും സാധിക്കും. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ചൂടുവെള്ളത്തിൽ കുളി വേണ്ട

ചൂടു വെള്ളത്തിൽ കുളിക്കുമ്പോൾ നല്ല സുഖം തോന്നും. എന്നാൽ ചർമത്തിന് ഇതത്ര സുഖകരമല്ല. ചർമം വരളാൻ ചൂടുവെള്ളത്തിലെ കുളി കാരണമാകും. ശരീരത്തിലെ നാച്വറൽ ഓയിലുകൾ നഷ്ടപ്പെടാനും ചർമത്തിൽ അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്.

സോപ്പ് ‘തിരഞ്ഞ്’ തന്നെ എടുക്കുക

നല്ല മണം നോക്കിയോ, വില നോക്കിയോ സോപ്പ് തിരഞ്ഞെടുക്കുന്ന പ്രവണത അവസാനിപ്പിക്കുക. ചര്‍മത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് സോപ്പ് തിരഞ്ഞെടുക്കുക. വരണ്ടത്, എണ്ണ മയമുള്ളത്, കുരുക്കൾ ഉളളത് എന്നിങ്ങനെ ചർമത്തിന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ സോപ്പുകൾ വിപണിയിൽ ലഭ്യമാണ്. 

സ്ക്രബിങ് ശരീരത്തിലും

മുഖം സ്ക്രബ് ചെയ്യും. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ അധികം ശ്രദ്ധിക്കില്ല. പുറം ഉൾപ്പടെയുള്ള ശരീരഭാഗങ്ങൾ പൂര്‍ണമായി വിസ്മരിക്കപ്പെടും. മൃദകോശങ്ങൾ അടിഞ്ഞു കൂടാന്‍ ഇത് കാരണമാകും. ബ്ലാക്‌ലെസ് ബ്ലൈസ് ധരിക്കേണ്ടതായ സാഹചര്യങ്ങളിലായിരിക്കും ഇതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുക. അതിനാൽ ആഴ്ചയിൽ രണ്ടു തവണ പുറംഭാഗവും സ്ക്രബ് ചെയ്ത് വൃത്തിയാക്കുക. അനുയോജ്യമായ സ്ക്രബ് ഇതിനായി ഉപയോഗിക്കുക.

പുതപ്പ് വൃത്തിയാക്കാം

ചർമസംരക്ഷണത്തിൽ പുതപ്പിന്റെ വൃത്തിക്ക് എന്തു പ്രാധാന്യം എന്നു ചിന്തിക്കരുത്. വൃത്തിയില്ലാത്ത പുതപ്പിൽ ബാക്ടീരിയ ഉണ്ടാകും. ഇത് ചർമത്തിന് അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കും. ഈ ചൊറിച്ചിൽ നഖത്തിന്റെ പാട് ശരീരത്തില്‍ ഉണ്ടാകാനും മുറിവേൽക്കാനും കാരണമാകും. ഇതിന്റെ ഫലം ചർമസൗന്ദര്യം നഷ്ടപ്പെടലും.

English Summary : Skin care tips for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com