ADVERTISEMENT

മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര പോലെ ചെലവു കുറഞ്ഞ മറ്റൊരു മാർഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്താൽ തിളക്കവും മൃദുത്വവും ലഭിക്കും. 

∙ മുഖത്തിന് ഉണർവും ഉന്മേഷവും നൽകാൻ ഒരു ടീസ്‌പൂൺ പഞ്ചസാരയും 2 ടേബിൾസ്‌പൂൺ ഫേഷ്യൽ ക്ലെൻസറും അൽപം തേനും ചേർത്തു മുഖത്തിടാം.  

∙ പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേർത്തു ചൂടാക്കിയാൽ ഷുഗർ വാക്‌സ് റെഡി.  

∙ ഒരു കപ്പ് പഞ്ചസാരയും പഞ്ചസാര അലിയാൻ ആവശ്യത്തിന് ഒലീവ് ഓയിലും ഒരു നാരങ്ങായുടെ നീരും ചേർത്തു ശരീരം മുഴുവൻ പുരട്ടി 5 മിനിറ്റിനുശേഷം കുളിക്കാം. ശരീരത്തിനു തിളക്കം ലഭിക്കും.

∙ പഞ്ചസാരയും നാരങ്ങാനീരും ചേർത്തു കൈമുട്ടിലും കാൽമുട്ടിലും പുരട്ടിയാൽ കറുപ്പുനിറം മാറിക്കിട്ടും.  പഞ്ചസാരയും ആൽമണ്ട് ഓയിലും ചേർത്തു ചുണ്ടുകളിൽ സ്‌ക്രബ് ചെയ്‌താൽ മൃതകോശങ്ങൾ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.

English Summary : Beauty Tips for better skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com