ADVERTISEMENT

അങ്ങ് ബോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെ മുടി മുറിച്ച് പുതു ലുക്ക് തേടുകയാണ് താരങ്ങൾ. നീളൻ മുടിയുണ്ടായിരുന്ന താരങ്ങളാണ് ഷോർട്ട് ആണ് ഹോട്ട് എന്ന പ്രഖ്യാപനവുമായി മുടിയുടെ നീളത്തിൽ കത്തിവച്ചത്.

ബോളിവുഡിൽ ആദ്യം മുടിമുറിച്ചത് നടി ദീപിക പദുക്കോൺ. മുടി തോളൊപ്പം മുറിച്ച ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. “Omg! Beauty!!!” എന്നു കമന്റ് ചെയ്ത് നടി ആലിയഭട്ട് ദീപികയുടെ ഈ ചിത്രം ആഘോഷമാക്കി. തുടർന്ന് Gorgeous, Hot കമന്റുകളോടെ ആരാധകർ ഇത് ഏറ്റെടുത്തു.

Haircut of the season എന്നു പറഞ്ഞ് മുടി മുറിച്ച് സ്റ്റൈൽ ആയത് നടി കരീന കപൂറാണ്. ദീപികയുടെ വൈറലായ ഹെയർ കട്ടിനു  ശേഷമായിരുന്നു ഇത്. നീളൻമുടിയുള്ള കരീന തോളൊപ്പമാണ് മുടി മുറിച്ചത്. സ്റ്റൈലിസ്റ്റ് Yiannnitsapatori ആണ് കരീനയ്ക്ക് മേക്ക് ഓവർ നൽകിയത്. മുടി മുറിക്കുന്ന വിഡിയോയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഹെയർ കട്ടിങ്ങും വെയ്‌വി സ്റ്റൈലിങ്ങും ചെയ്തശേഷം പോസ്റ്റ് ചെയ്ത ചിത്രത്തിന് ‘യേബോ സ്റ്റൈൽ’ എന്ന ക്യാപ്ഷനും നൽകി. 

ബോളിവുഡിൽ ഇതു മുടി മുറിക്കൽ കാലമാണോ എന്ന് അത്ഭുതപ്പെടേണ്ട. ഇങ്ങു മലയാളക്കരയിൽ നീളൻ മുടിയിൽ പുതുപരീക്ഷണം നടത്താൻ തുനിഞ്ഞത് മറ്റാരുമല്ല, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ തന്നെ.

മുടിയിൽ കത്രിക വച്ച്, കളറിങ്ങും കഴിഞ്ഞപ്പോൾ മഞ്ജുവിന്റെ ചെറുപ്പം കൂടിയതേയുള്ളൂ. ഫെതർ കട്ട് സ്റ്റൈലിങ് ആണ് മഞ്ജു ചെയ്തത്. ഹണി ബ്രൗൺ സ്ട്രീക്സ് കൂടിയായപ്പോൾ ചിക് ലുക്ക്. സജിത്ത് ആൻഡ് സുജിത്ത് ആണ് മഞ്ജുവിന്റെ പുത്തൻ ഹെയർസ്റ്റൈലിനു പിന്നിൽ.

English Summary : Best hair styles of indian actresses 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com