ADVERTISEMENT

ചർമത്തിനും സൗന്ദര്യ സംരക്ഷണത്തിനുമായി പണവും സമയവും ചെലവഴിക്കാന്‍ പുരുഷന്മാർക്ക് ഇപ്പോൾ മടിയൊന്നുമില്ല. മികച്ച ഹെയർ കട്ട് എന്നതു മാത്രമായിരുന്നു ഒരു കാലത്ത് പുരുഷന്റെ സൗന്ദര്യ സങ്കൽപം. എന്നാൽ അതിപ്പോൾ സൗന്ദര്യവര്‍ധക വസ്തുക്കളിലും ബ്യൂട്ടി ക്ലിനിക്കുകളിലും എത്തി നിൽക്കുന്നു. വീടുകളിലും അതിനായി സമയം കണ്ടെത്തുന്നു.

എന്നാൽ അവിടെ മാത്രം ഒതുങ്ങേണ്ടതല്ല ചർമ–സൗന്ദര്യം സംരക്ഷണം. കയ്യിൽ എപ്പോഴും ചെറിയൊരു സ്കിൻ കെയർ കിറ്റ് കരുതുന്നത് നല്ലതായിരിക്കും. അപ്രതീക്ഷിതമായി ചർമം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനും പെട്ടെന്ന് ഒരുങ്ങാനും ഇത് സഹായിക്കും. പുരുഷന്മാർ നിര്‍ബന്ധമായും കിറ്റിൽ കരുതേണ്ട വസ്തുക്കൾ ഇവയാണ്.

ഫെയ്സ് വാഷ്

ഓഫിസിലേക്കുള്ള സ്കിൻകെയർ കിറ്റിൽ നല്ലൊരു ഫെയ്സ് വാഷ് ഉണ്ടായിരിക്കണം. മുഖത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഫെയ്സ് വാഷുകൾ. പ്രകൃദിദത്ത ചേരുവകൾ ഉള്ളതും മികച്ച സംരക്ഷണം നൽകുന്നതുമായ ഫെയ്സ്‌വാഷുകൾക്ക് മുന്‍ഗണന നൽകുക. 

BB ക്രീം

ബ്ലെമിഷ് ബാം ക്രീം എന്നതിന്റെ ചുരുക്കപ്പേരാണ് BB ക്രീം എന്നത്. പ്രൈമർ, എസ്പിഎഫ്, ഫൗണ്ടേഷൻ, കൺസീലർ എന്നിവ അടങ്ങിയ ക്രീം ആണിത്. മുഖക്കുരു, പാടുകൾ എന്നിവ ഉള്ളവർക്ക് ഇത് കൂടുതൽ ഉപകാരപ്രദമാണ്. മുഖത്തിന്റെ സ്കിൻ ടോണിൽ മാറ്റം തോന്നാനും  സഹായിക്കും. പുരുഷന്മാർക്ക് മാത്രമായുള്ള BB ക്രീമുകൾ വിപണയിൽ ലഭ്യമാണ്.

മോയിസ്ച്വറൈസർ

നിർബന്ധമയായും കൂടെ കരുതേണ്ട ഒന്നാണ് മോയിസ്ച്വറൈസർ. കാലാവസ്ഥ വ്യതിയാനം ചർമത്തിന്റെ വരൾച്ച വേഗത്തിലാക്കുന്നു. അതിനാൽ കൃത്യമായ ഇടവേളകളിൽ മോയിസ്ച്വറൈസർ ഉപയോഗിക്കണം.

ലിപ് ബാം

വരൾച്ച ആദ്യം ബാധിക്കുക മൃദുലമായ നമ്മുടെ ചുണ്ടിനെ ആയിരിക്കും. ഇതു പതിയെ ചുണ്ട് വലിഞ്ഞു പൊട്ടാൻ കാരണമാകും. വലിഞ്ഞു പൊട്ടിയ ചുണ്ടുകൾ നമുക്ക് അസ്വസ്ഥതയ്ക്കും ആത്മവിശ്വാസക്കുറവിനും കാരണമാകും. ലിപ് ബാം ഇടയ്ക്കിടെ ചുണ്ടിൽ പുരട്ടി കൊടുക്കുക.

പെര്‍ഫ്യൂം

വീട്ടിൽ നിന്നു പോകുമ്പോൾ ഉപയോഗിച്ചശേഷം വിട്ടിട്ടു പോകേണ്ട ഒന്നല്ല പെര്‍ഫ്യൂം. ചൂടും യാത്രകളും എല്ലാം ശരീരം പെട്ടെന്നു വിയർക്കാനും ദുർഗന്ധം ഉണ്ടാകാനും കാരണമാകും. അതിനാൽ പെർഫ്യൂം കൂടെ കരുതുക.

English Summary : 5 products every man should carry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com