ADVERTISEMENT

കഷണ്ടിക്ക് ശാശ്വത പരിഹാരമാണ് ഡയറക്ട് ഹെയര്‍ ഇംപ്ലാന്റേഷന്‍ പോലുള്ള അതിനൂതന ചികിത്സാ പദ്ധതികള്‍. മുടിയുള്ള ഭാഗത്ത് നിന്ന് ഹെയര്‍ ഫോളിക്കിളുകള്‍ ശേഖരിച്ച് മുടിയില്ലാത്ത ഭാഗത്ത് നട്ട് വളര്‍ത്തുന്ന ഈ അത്യാധുനിക ശസ്ത്രക്രിയ വിപ്ലവം സൃഷ്ടിക്കുകയാണ്. അപ്പോഴും ഒരു സംശയം ബാക്കിയാണ്. ഇങ്ങനെ തല നിറയെ നട്ടു പിടിപ്പിക്കാന്‍ എത്ര മുടി വേണ്ടി വരും ?  അത്രയ്‌ക്കൊക്കെ മുടി തന്റെ തലയില്‍ ഉണ്ടാകുമോ എന്നതാണ് ചിലരുടെ ആധി ! 

ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഒരു മുടി കൊഴിച്ചില്‍ വിദഗ്ധനെ സമീപിക്കുക മാത്രമാണ് ഏക പോംവഴി. ശരിയായ നിബിഡതയിലും സ്വാഭാവികമായ ലുക്കിലും മുടി നട്ട് പിടിപ്പിക്കാന്‍ എത്ര മുടി വേണ്ടി വരുമെന്ന് ഈ വിദഗ്ധന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. ചുമ്മാ തലയില്‍ നോക്കിയല്ല ഇത് കണ്ടെത്തുന്നത്. ഇതിനൊക്കെ ശാസ്ത്രീയമായ പരിശോധനാ സങ്കേതങ്ങള്‍ ഇന്ന് നിലവിലുണ്ട്. 

ആദ്യമായി നിങ്ങളുടെ തലയോട്ടിയും മുടിയും പരിശോധനയ്ക്ക് വിധേയമാക്കും. തലയ്ക്ക് പിന്നിലാണെങ്കിലും കനത്ത മുടിയുള്ളവര്‍ക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാന്‍ കുറച്ച് ഗ്രാഫ്റ്റുകള്‍ മതിയാകും. 

മുടി കൊഴിച്ചിലിന്റെ വ്യാപ്തി, രോഗിയുടെ പ്രായം, രോഗി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍, ഡോണര്‍ മുടിയുടെ ഗുണമേന്മ, ജനിതകപരമായിട്ട് വരുന്ന മുടി കൊഴിച്ചില്‍, പ്രകൃതിദത്ത ലുക്കിന് ആവശ്യമായ നിബിഡത, രോഗിയുടെ പ്രതീക്ഷകള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ കണക്കിലെടുത്താണ് സ്വാഭാവികമായ ഹെയര്‍ലൈന്‍ ഡിസൈന്‍ ചെയ്യുന്നത്. 

നോര്‍വുഡ് സ്‌കെയില്‍ ഉപയോഗിച്ചാണ് നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ വ്യാപ്തി കണക്കാക്കുക. ഒന്ന് മുതല്‍ ആറു വരെ റഫറന്‍സ് സ്‌കെയിലുകളാണ് ഇതിലുള്ളത്. മുടി കൊഴിച്ചിലിന്റെ വ്യാപ്തിയോടൊപ്പം നിങ്ങളുടെ ചികിത്സാ ചരിത്രവും പരിഗണിക്കും. 

dhi-hair

ഈ വിവരങ്ങളെല്ലാം വച്ച് പ്രതീക്ഷിക്കുന്ന ഫലം കിട്ടാന്‍ എത്ര മുടി ആവശ്യമായി വരുമെന്ന് നിർണ‌യിക്കും. എന്നാല്‍ ഈ സംഖ്യ ഓരോ ക്ലിനിക്കിലും വ്യത്യസ്തമായിരിക്കും.  വച്ച് പിടിപ്പിക്കുന്ന മുടിയുടെ അതിജീവന ശേഷി പല ക്ലിനിക്കുകളിലും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും എന്നതാണ് ഇതിനു കാരണം. മോശം അതിജീവന ശേഷിയുള്ള മുടി വയ്ക്കുന്ന ക്ലിനിക്കുകള്‍ സ്വാഭാവികമായും കൂടുതല്‍ ഗ്രാഫ്റ്റുകള്‍ വച്ചു പിടിപ്പിക്കണമെന്ന് ആവശ്യപ്പെടും. ഫലമോ ഫോളിക്കിളിന്റെ എണ്ണം കൂടുതന്നതിനനുസരിച്ച് രോഗിയുടെ പോക്കറ്റും വേഗം കാലിയാകും. 

ഇവിടെയാണ് മുടിയുടെ അതിജീവന നിരക്ക് ഉറപ്പ് വരുത്തുന്ന ക്ലിനിക്കുകളുടെ പ്രാധാന്യമെന്ന് ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ ഡിഎച്ച്‌ഐ ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മേഖലയില്‍ 49 വര്‍ഷത്തെ പരിചയവും ആഗോള തലത്തില്‍ 75 ക്ലിനിക്കുകളുമുള്ള ഡിഎച്ച്‌ഐ മുടിക്ക് 95 ശതമാനം അതിജീവന നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ ഇത് 50 മുതല്‍ 90 ശതമാനം വരെ മാത്രമാണ്. അതിജീവന നിരക്ക് ഉയരുമ്പോള്‍ കുറച്ച് ഗ്രാഫ്റ്റുകള്‍ മാത്രമേ ഇംപ്ലാന്റിന് ആവശ്യമായി വരൂ. 

ഫോളിക്കിളുകള്‍ തൊടേണ്ട അവസ്ഥ പരമാവധി കുറച്ചും, മൈക്രോസര്‍ജറി പോലുള്ള പേറ്റന്റ് നേടിയ അതി സൂക്ഷ്മ ട്രാന്‍സ്പ്ലാന്റ് സങ്കേതം ഉപയോഗിച്ചും ബയോ ടിഷ്യൂ പ്രിസര്‍വേഷന്‍ പോലുള്ളവ നടപ്പാക്കിയും മുടിയുടെ അതിജീവന ശേഷി വർധിപ്പിക്കാം. ലോകത്ത് തന്നെ ഫോളിക്കിളുകളുടെ ബയോ ടിഷ്യൂ സംരക്ഷണം നടപ്പാക്കിയ കുറച്ച് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കുകളില്‍ ഒന്നാണ് ഡിഎച്ച്‌ഐ. 90 ശതമാനത്തിനും അതിനു മുകളിലും മുടിയുടെ അതിജീവന നിരക്ക് ഡിഎച്ച്‌ഐ ഉറപ്പാക്കുന്നത് ഈ വിധമാണ്. ടെക്‌നീഷ്യന്മാര്‍ക്ക് പകരം ഉന്നത പരിശീലനം നേടിയ ഡിഎച്ച്‌ഐ സര്‍ട്ടിഫൈഡ് ഡോക്ടര്‍മാരാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നതെന്നതും ഡിഎച്ച്‌ഐയിലെ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. 

ഡി‌എച്ച്‌ഐ ഡോക്ടറുമായി ഓൺ‌ലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com