ADVERTISEMENT

മുടി കൊഴിച്ചില്‍ തടയുന്നതിനു മാത്രമല്ല, മുഖ സൗന്ദര്യം അതിവേഗം മെച്ചപ്പെടുത്താനും പിആർപി (പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ) ചികിൽസ രീതി ഉപയോഗപ്രദമാണ്. രക്തത്തിലെ പ്ലാമ വേര്‍തിരിച്ചെടുത്ത് ചർമത്തിന്റെ ഉൾപാളിയിലേക്ക് എത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചർമത്തിന് മൃദുത്വം ലഭിക്കാനും തിളക്കം വീണ്ടെടുക്കാനും ഗുണം മെച്ചപ്പെടാനും ഇത് സഹായിക്കും. 

ചർമത്തിലെ കൊളീജിൻ ഉത്പാദനം വർധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി ചർമത്തിന്റെ മൃദുത്വം, തിളക്കം, ഗുണം എന്നിവ വീണ്ടെടുക്കാം. ഇതുവഴി സുന്ദരവും യുവത്വം തുളുമ്പുന്നതുമായ ചർമം സ്വന്തമാക്കാം.

മൈക്രോനീഡിൽ എന്ന ഉപകരണ ഉപയോഗിച്ച് പിആർപി മുഖചർമത്തിന്റെ ഉൾപാളിയിലേക്ക് എത്തിക്കുന്നതാണ് ഏറ്റവും മികച്ച രീതി. ചെറിയ മുറിവുകൾ ചർമത്തിലുണ്ടാക്കി പിആർപി അവിടെ പുരട്ടുന്നു. ഇത് പതിയെ ഉൾപാളിയിലേക്ക് ആഴ്ന്നിറങ്ങും. ചർമത്തിന്റെ തകരാറുകൾ പരിഹരിക്കാനുള്ള പിആർപിയുടെ ഗുണമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

പ്രായത്തിനും ചർമത്തിന്റെ ഗുണത്തിനും അനുസരിച്ചാണ് പിആർപി ചെയ്യേണ്ടത്. ആവശ്യമായ രീതിയിൽ മൈക്രോ നീഡിൽ ക്രമീകരിച്ച് പിആർപിയുടെ തോത് നിയന്ത്രിക്കാം. പാർശ്വഫലങ്ങളില്ലാത്തതും പരിചരണം ആവശ്യമില്ലാത്തതുമാണ് പിആർപിയുടെ പ്രധാന സവിശേഷതകൾ. ഒരു മണിക്കൂര്‍ മാത്രം ക്ലിനിക്കിൽ സമയം ചെലവിട്ടാൽ മതി എന്നതും ഈ ചികിത്സാ രീതിയെ ശ്രദ്ധേയമാക്കുന്നു.

English Summary : PRP microneedling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com