ADVERTISEMENT

24 വയസ്സ് വ്യത്യാസമുണ്ട് ജോളീൻ ഡയസും മകൾ മെയ്‌ലാനി പാർക്സും തമ്മിൽ. അമ്മയും മകളും തമ്മിൽ ഇത്രയും പ്രായവ്യത്യാസമുണ്ടാകുന്നതൊക്കെ സ്വാഭാവികമല്ലേ ? ഇതിലെന്താ ഇത്ര പുതുമ എന്നു ചിന്തിക്കാൻ വരട്ടേ. ഇവരെ കണ്ടാൽ അമ്മയും മകളുമാണെന്ന് ആരും വിശ്വസിക്കുന്നില്ല. സഹോദരിമാര്‍ എന്നേ തോന്നൂ. കാരണം കാഴ്ചയിൽ അത്ര ചെറുപ്പമാണ് ജോളീൻ ഡയസ്.

കാലിഫോർണിയ സ്വദേശിയായ ജോളീന് ഇപ്പോൾ 43 വയസ്സുണ്ട്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാൻ തുടങ്ങിയതോടെയാണ് ജോളീൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 19കാരിയായ മകളാണ് ഒപ്പമുള്ളതെന്ന് വിശ്വസിക്കാൻ ആദ്യമൊന്നും ആരും തയാറായില്ല. മകളാണ് കൂടെയുള്ളതെന്ന് ഉറപ്പായതോടെ പ്രായം കുറയ്ക്കാനുള്ള രഹസ്യങ്ങൾ ചോദിച്ച് മെസേജുകൾ ലഭിക്കാന്‍ തുടങ്ങി.

ആരോഗ്യകരമായ ജീവതശൈലി പിന്തുടരുന്നതും ചർമത്തിന് മികച്ച പരിചരണം നൽകുന്നതുമാണ് ചെറുപ്പമായിരിക്കുന്നതിനു കാരണമെന്ന് ജോളീൻ പറയുന്നു. മകൾക്കൊപ്പം യാത്രകളും ഷോപ്പിങ്ങും വർക്കൗട്ടുമൊക്കെ ചെയ്ത് ചുറുചുറുക്ക് കാത്തു സൂക്ഷിക്കുന്നുമുണ്ട്. 

joleen-diaz-1

12–ാം വയസ്സുമുതൽ ചർമസംരക്ഷണം ആരംഭിച്ചു. വളരെ അപൂർവമായി മാത്രമേ മദ്യപിക്കാറുള്ളൂ. ശരിയായ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കും. വർക്കൗട്ട് ഒരിക്കലും മുടക്കാറില്ല. പുറത്തു പോകും മുൻപ് സൺസ്ക്രീൻ ഉപയോഗിക്കും. ഒന്നിനെയും കുറിച്ച് ആശങ്കപ്പെടാതെ ഈ നിമിഷത്തില്‍ ജീവിക്കുക എന്നതുമാണ് ജീവിതശൈലിയെന്ന് ജോളീൻ പറയുന്നു.

അമ്മയെ സഹോദരിയായി മറ്റുള്ളവർ കരുതുന്നതിൽ മെയ്‌ലാനിക്ക് സന്തോഷമേയുള്ളൂ. അമ്മയുടെ അതേ ജീവിതരീതിയാണ് മകളും ഇപ്പോൾ പിന്തുടരുന്നത്. എന്തായാലും ഈ അമ്മയും മകളും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ സൃഷ്ടിച്ച് കഴിഞ്ഞു.

English Summary : Mother and daughter with 24-year age gap keep being mistaken for sisters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com