ADVERTISEMENT

തലയോട്ടിയുടെ വരൾച്ച മാറ്റാനും താരൻ അകറ്റാനുമുള്ള നാടൻ വിദ്യ പരിചയപ്പെടുത്തി പ്രിയങ്ക ചോപ്ര. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്ന ഈ ബ്യൂട്ടി ടിപ്  മുത്തശ്ശിയിലൂടെയാണ് കൈമാറി കിട്ടിയത്. മുട്ട, േതൻ, തൈര് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. 

ഒരു സ്പൂൺ കട്ടതൈര്, ഒരു സ്പൂൺ തേൻ, ഒരു മുട്ട എന്നിവ ചേർത്ത മിശ്രിതം ഉണ്ടാക്കുക. ഇത് 30 മിനിറ്റ് തലയിൽ സൂക്ഷിക്കുക. ഇതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയണം. 

ഇൻസ്റ്റഗ്രാമിലൂടെ മിശ്രിതം ഉണ്ടാക്കുന്നതിന്റെ വിഡിയോ പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ക്വാറന്റീനിൽ വെറുതെയിരിക്കുമ്പോൾ ഇത് പരീക്ഷിക്കാമെന്നും ഇതോടൊപ്പം താരം കുറിച്ചിട്ടുണ്ട്.  

English Summary : Priyanka Chopra Beauty Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com