ADVERTISEMENT

ലോക്ഡൗണിലായതോടെ വീട്ടിലിരുന്ന് സൗന്ദര്യ സംരക്ഷണത്തിനുള്ള ശ്രമത്തിലാണ് ബോളിവുഡ് താരസുന്ദരിമാര്‍. സലൂണുകൾ ഇല്ലാത്തതും പേഴ്സനൽ ബ്യൂട്ടീഷൻമാർക്ക് യാത്ര ചെയ്തു വരാനാവാത്തതു കൊണ്ടും വീട്ടിലിരുന്ന സൗന്ദര്യ സംരക്ഷണം സാധ്യമാക്കുകയേ വഴിയുള്ളൂ. ഷൂട്ടിങ് ഉൾപ്പടെയുള്ള മറ്റു പരിപാടികൾ ഇല്ലാത്തതു കൊണ്ട് മേക്കപ് ഒഴിവാക്കാം. എങ്കിലും സൗന്ദര്യ സംരക്ഷണത്തിലും വ്യായാമത്തിലും വിട്ടുവീഴ്ചയില്ല.

വീട്ടിൽ ചെയ്യുന്ന ചർമ–കേശ സംരക്ഷണ മാർഗങ്ങളും ചിത്രങ്ങളുമൊക്കെ താരസുന്ദരിമാരിൽ ചിലർ പങ്കുവച്ചിരുന്നു. അവയിൽ ചില മാർഗങ്ങളും അതിന്റെ പ്രത്യേകതകളും അറിയാം.

ദീപിക പദുകോൺ

ഫെയ്സ് റോളർ ഉപയോഗിക്കുന്ന ചിത്രമാണ് ദീപിക പങ്കുവച്ചത്. നിരവധി പ്രയോജനങ്ങൾ ഫെയ്സ് റോളറിന്റെ പ്രയോജനങ്ങൾ കൊണ്ട് ഉണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ രക്തയോട്ടം വർധിപ്പിച്ച് ചർമത്തിന് ആശ്വാസം നൽകാൻ‌ സാധിക്കും. കണ്ണിനു ചുറ്റിലുമുള്ള കറുപ്പ്, പാടുകൾ, മുഖക്കുരു എന്നിവ തടയാൻ സഹായിക്കുന്നു. ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെ ചർമം നന്നായി ആഗിരണം ചെയ്യാൻ ഇതിന്റെ ഉപയോഗത്തിലൂടെ സാധിക്കും. ആഴ്ചയിൽ രണ്ടു തവണ ഫെയ്സ് റോളർ ഉപയോഗിക്കാം. 

പ്രിയങ്ക ചോപ്ര

മുത്തശ്ശിയിലൂടെ പകർന്നു കിട്ടിയ ഒരു നാടൻ വിദ്യയാണ് പ്രിയങ്ക ചോപ്ര പരിചയപ്പെടുത്തിയത്. തലയോട്ടിയുടെ വരൾച്ച മാറ്റാനും താരൻ അകറ്റാനായി മുട്ട, കട്ടതൈര്, തേൻ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കൂട്ടിന്റെ വിഡിയോ താരം പങ്കുവച്ചു. ഇത് തലയിൽ പുരട്ടി 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

യാമി ഗൗതം

വീട്ടിലുണ്ടാക്കാവുന്ന സ്ക്രബ് ആയിരുന്നു താരസുന്ദരി യാമി ഗൗതം പങ്കുവച്ചത്. അര സ്പൂൺ മഞ്ഞൾ, അര സ്പൂൺ പഞ്ചസാര, അര സ്പൂൺ തേൻ എന്നിവ ചേർത്ത മിശ്രിതം മുഖത്ത് നന്നായി സ്ക്രബ് ചെയ്തു കൊടുക്കുക. മൃതകോശങ്ങളെ നീക്കം ചെയ്യാനും മുഖത്തിന്റെ തിളക്കം വീണ്ടടുക്കാനും ഇത് നല്ലതാണ്.

തമന്ന ഭാട്ടിയ

മുടിയുടെ പരിചരണത്തിൻ സ്വീകരിക്കുന്ന മാർഗമാണ് തമന്ന ഭാട്ടിയ വെളിപ്പെടുത്തിയത്. സവാള നീരും വെളിച്ചെണ്ണയും ഒന്നിച്ചു ചേർത്താണ് താരം തലയിൽ പുരട്ടുന്നത്. ഇത് കൊളീജന്റെ ഉത്പാദനത്തിന് സഹായിക്കുകയും മുടിയുെട വളർച്ചാ വേഗം കൂട്ടുകയും ചെയ്യും. മുടികൊഴിച്ചിൽ തടയുമെന്നും തമന്ന സമൂഹമാധ്യമത്തിൽ ലൈവിലെത്തി പറഞ്ഞു.

English Summary : Beauty Tips in Malayalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com