ADVERTISEMENT

പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. എന്തായാലും താരൻ അസ്വസ്ഥത ഉണ്ടാക്കും. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമാണ് താരൻ. മാത്രമല്ല, താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. നന്നായി ശ്രദ്ധിച്ചാൽ താരൻ വരാതെ സൂക്ഷിക്കാനും,  താരനകറ്റാനും സാധിക്കും. ചില മുൻകരുതലുകൾ സ്വീകരിച്ചാൽ മറ്റുള്ളവർക്ക് പകരാതെ നോക്കാനുമാവും. അതിനായി ചില എളുപ്പ വഴികൾ ഇതാ. 

മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോർത്തും ഉപയോഗിക്കാം. 

താരനകറ്റാൻ പ്രകൃദത്ത മാർഗങ്ങൾ

മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുക. ഈ രണ്ടു മാർഗങ്ങളും ഇടയ്‌ക്കിടെ ചെയ്യാം. താരന് നല്ലൊരു പ്രതിവിധിയാണിവ.

പച്ചിലത്താളികൾക്കും താരൻ അകറ്റാൻ കഴിവുണ്ട്. ചെമ്പരത്തിയുടെ തളിരിലകൾ ഒരു ദിവസം വെള്ളത്തിലിട്ട്‌വച്ച് അതേ വെള്ളത്തിൽ ഇലകൾ അരച്ചു പിഴിഞ്ഞെടുക്കുക. ഈ താളി ഉപയോഗിച്ചു തലമുടി കഴുകിയാൽ തലമുടിക്ക് തിളക്കമേറുകയും താരൻ നശിക്കുകയും ചെയ്യും.

English Summary : Home remedies for dandruff removal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com