sections
MORE

വീട്ടിലുണ്ടാക്കുന്ന സൗന്ദര്യക്കൂട്ട് ഇതാ ; വെളിപ്പെടുത്തി ഖുശ്ബു

khushboo-beauty-secret-home-made-face-pack
SHARE

താൻ ഉപയോഗിക്കുന്ന ഫെയ്സ്പാക്കിന്റെ കൂട്ട് ആരാധകരോടു പങ്കുവച്ച് തെന്നിന്ത്യൻ താരം ഖുശ്ബു. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയാറാക്കാവുന്ന ഫെയ്സ് പാക് ആണിത്. ചെറുപ്പത്തിൽ മക്കളെ കുളിപ്പിക്കാനായി ഇതാണ് ഉപയോഗിച്ചിരുന്നതെന്നും ഖുശ്ബു പറയുന്നു. 

ഈ പാക് മുഖത്തിട്ട് നിൽക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ‘‘സോപ്പിനു പകരം എന്റെ മക്കളെ ഈ പാക് ഉപയോഗിച്ചാണ് ചെറുപ്പത്തിൽ കുളിപ്പിച്ചിരുന്നത്. എളുപ്പത്തിൽ ഇത് ഉണ്ടാക്കാം. തൈര്, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവിന്റെ ഏതാനും നാരുകൾ ഇട്ടു തിളപ്പിച്ച ചൂട് പാൽ എന്നിവയാണ് കൂട്ട്’’– ഖുശ്ബു കുറിച്ചു.

ലോക്ഡൗണ്‍ ആയതോടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഖുശ്ബു. വീട്ടിലെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.

English Summary : Actress Khushboo beauty Secret

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA