കരുത്തുറ്റ മുടിക്ക് അമ്മമേടെ സ്പെഷൽ എണ്ണക്കൂട്ട്; വെളിപ്പെടുത്തി അനു സിത്താര

anu-sithara-revealed-the-secret-of-beautiful-hair
SHARE

മലയാളികളുടെ പ്രിയതാരമാണ് അനു സിതാര. താരത്തിന്റെ ശാലീന സൗന്ദര്യത്തിനും ആരാധകരേറെയാണ്. അനുവിന്റെ ഇടതൂർന്ന മുടിയാണ് ഇതിലൊരു ഘടകം. ഈ മുടിയഴകിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. അമ്മമ്മ കാച്ചി നൽകുന്ന നാടൻ എണ്ണയാണ് ഈ കരുത്തുറ്റ മുടിയുടെ രഹസ്യം. ലോക്ഡൗൺ കാലത്ത് ആരംഭിച്ച  യുട്യൂബ് ചാനലിലൂടെയാണ് താരം ഈ എണ്ണക്കൂട്ട് പങ്കുവച്ചത്.

ചെറുപ്പം മുതലേ അമ്മമ്മ കാച്ചുന്ന എണ്ണയാണ് ഉപയോഗിക്കുന്നത്. ആര്യവേപ്പ്, കറിവേപ്പില, കറ്റാർവാഴ, ചെമ്പരത്തി ഇലയും മൊട്ടും, കരിന്തുളസി, മൈലാഞ്ചി എന്നിവ ഈ എണ്ണയിൽ ചേർക്കുന്നുണ്ട്. അമ്മമ്മ ശാന്തകുമാരി എണ്ണ കാച്ചുന്നതു വിഡിയോയിൽ കാണാം. നല്ല ഉറക്കം കിട്ടാനും താരൻ അകലാനും മുടിക്ക് കരുത്ത് ലഭിക്കാനും കാച്ചിയ എണ്ണ സഹായിക്കുമെന്നാണ് അമ്മമ്മ പറയുന്നത്. 

ലോക്ഡൗണിനെത്തുടർന്ന് വയനാട്ടിലെ വീട്ടിലാണ് അനു സിതാരയിപ്പോൾ. ഇക്കാലയളവിൽ ആരംഭിച്ച യുട്യൂബ് ചാനലിലൂടെ ഉമ്മൂമ്മാന്റെ താളിപ്പും വയനാടൻ സംഗീതവും സിനിമാ അനുഭവങ്ങളും താരം പങ്കുവച്ചിരുന്നു. 

English Summary : Anu Sithara secret Oil Recipe for hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA