കുറച്ചു സമയം മതി, വീട്ടിലിരുന്ന് സുന്ദരിയാകാം ; സിംപിൾ ടിപ്സ്

home-remedies-for-beauty-care
പ്രതീകാത്മക ചിത്രം
SHARE

വെറുതെ വീട്ടിലിക്കുമ്പോഴാണ് പലരും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. തിരക്കു പിടിച്ച ജീവിതത്തിൽ സൗന്ദര്യ സംരക്ഷണത്തിന് മതിയായ സമയം കണ്ടെത്താനാവാതെ പോയതിന് ഈ കാലയളവിൽ പരിഹാരം കണ്ടെത്താനാകും ശ്രമം. ഈയൊരവസ്ഥയിൽ വീടായിരിക്കും ബ്യൂട്ടി പാർലർ. നിരവധി സൗന്ദര്യക്കൂട്ടുകളുടെ പരീക്ഷണങ്ങൾക്കും അവസരം ലഭിക്കും. 

വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാനാവുന്ന ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങളുണ്ട്. ഒപ്പം ജീവിതത്തിന്റെ ഭാഗമാക്കേണ്ട ചില നല്ല ശീലങ്ങളും. അവയിൽ ചിലത് ഇതാ....

∙ നാരങ്ങാത്തൊലി കൊണ്ടു കൈകൾ തേയ്‌ക്കുക. വൃത്തിയായിക്കിട്ടും.

∙ കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറിയാൽ നാരങ്ങാ നീര് പുരട്ടി നന്നായുരയ്‌ക്കുക. അൽപ നേരത്തിനു ശേഷം കഴുകിക്കളയുക. അതിനു ശേഷം പാൽപ്പാടയോ ബട്ടറോ പുരട്ടുക.

∙ കയ്യിലോ നഖത്തിലോ പാടു വീണാൽ നാരങ്ങാ നീരുകൊണ്ടോ ഉരുളക്കിഴങ്ങ് കഷണംകൊണ്ടോ ആ ഭാഗത്തു തേയ്‌ക്കുക.

∙ നഖങ്ങൾ വെട്ടാൻ കത്രിക ഉപയോഗിക്കേണ്ട. കാരണം നഖങ്ങൾ പൊട്ടാനിടയുണ്ട്. ഒരു നെയ്‌ൽകട്ടറിന്റെ സഹായത്താൽ ഈ പ്രവൃത്തി ചെയ്യുക.

∙ നഖങ്ങളുടെ ഭംഗി കൂട്ടുവാൻ 1 ഔൺസ് ഒലീവ് ഓയിലിൽ 3, 4 തുള്ളി നാരങ്ങാ നീര് കലക്കി വിരലുകളുടെ അഗ്രം അതിൽ പത്തു മിനിറ്റ് മുക്കി വയ്‌ക്കുക.

∙ ചൂടുകാലത്ത് കൈവെള്ള വിയർത്താൽ 1 ടീ സ്‌പൂൺ നാരങ്ങാ നീരും ഏതാനും തുള്ളി കട്ടൻ ചായയും കൂട്ടി യോജിപ്പിച്ച മിശ്രിതം ചേർത്തു തിരുമ്മുക.

∙ ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിച്ചാൽ തലമുടി ഇടതൂർന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഒഴിവാക്കാം.

∙ ശിരോചർമം ദിവസവും നന്നായി മസാജ് ചെയ്‌താൽ മുടിവളർച്ചയെ ത്വരിതപ്പെടുത്താം.

∙ കുന്തിരിക്കം പുകച്ച് തലമുടിയിൽ അതിന്റെ പുക കൊള്ളിക്കുന്നതു മുടി വളരാനും പേൻ ശല്യം കുറയ്‌ക്കാനും സഹായിക്കും.

∙ നെല്ലിയ്‌ക്ക ചതച്ച് പാലിലിട്ടു വയ്‌ക്കുക. 1 ദിവസത്തിനു ശേഷം തലയിൽ പുരട്ടി തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുക. ആഴ്‌ചയിൽ മൂന്നു ദിവസം ഇതുപോലെ ചെയ്‌താൽ മുടിവളർച്ച സുനിശ്‌ചയം.

∙ തലയിൽ തൈരു തേച്ചു പിടിപ്പിച്ചു കുളിക്കുന്നതു സുഖ നിദ്രയ്‌ക്കു വഴിയൊരുക്കും. തലയ്‌ക്കു കുളിർമയുണ്ടാകുകയും മുടി കറുക്കുകയും ചെയ്യും.

∙ ചായക്കൊത്തും കാപ്പി മട്ടും വെറുതെ കമഴ്‌ത്തിക്കളയണ്ട. ഇതു തലയിൽ തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുന്നത് അകാല നരയ്‌ക്ക് ആശ്വാസം നൽകും.

∙ മുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പിലെ ചെളിയും അഴുക്കും കളഞ്ഞിരിക്കണം.

∙ താരൻ ഉള്ളവരുടെ ചീപ്പുകൊണ്ടു ചീകിയാൽ താരനില്ലാത്തവർക്കും പകരും. ആകയാൽ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ചീപ്പ് വയ്‌ക്കണം.

English Summary : Simple beauty tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA