ADVERTISEMENT

മോളിവുഡിലെ ഫാഷൻ ഗേളായാണ് സാനിയ ഇയ്യപ്പൻ അറിയപ്പെടുന്നത്. ബ്യൂട്ടിയിലും സ്റ്റൈലിലുമെല്ലാം സാനിയ ഒരുപടി മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ തന്റെ ചർമ സംരക്ഷണ വിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സാനിയ ഇയ്യപ്പന്‍ എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

മുട്ടയുടെ വെള്ള, കറ്റാർവാഴ, നാരങ്ങ എന്നിവ മികസ് ചെയ്താണ് മുഖം ക്ലെൻസ് ചെയ്യുന്നത്. കണ്ണിനടയിലെ കറുപ്പു നിറം മാറാനും മുഖക്കുരു മാറാനും വെളുക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനുശേഷം തൈര്, അരിപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് ഫെയ്സ് സ്ക്രബ് ചെയ്യുന്നു. 15 മിനിറ്റിനുശേഷം ഇത് കഴുകി കളയാം. ഇതിനുശേഷം മഞ്ഞൾപ്പൊടി, തൈര്, ചെറുനാരങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ഫെയ്സ്പാക് ഉപയോഗിക്കുന്നു.

ചർമ സംരക്ഷണത്തിന് വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് താൻ സ്വീകരിക്കുന്ന രീതിയാണ് ഇതെന്നും കുറേ നാളായി പലരും ആവശ്യപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും സാനിയ വ്യക്തമാക്കി. തനിക്ക് യോജിക്കുന്നതു കൊണ്ട് എല്ലാവർക്കും ഇത് അനുയോജ്യമാകണമെന്നു നിർബന്ധമില്ലെന്നും താരം പറഞ്ഞു.

English Summary : Saniya Iyappan Skin care Routine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com