ADVERTISEMENT

വളരെ സങ്കീർണമായ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിലിന് കാരണമാകുന്ന നിരവധി സാഹചര്യങ്ങളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാനസിക സമ്മർദം. ആശങ്കകൾ വർധിക്കുമ്പോൾ മുടികൊഴിച്ചിലും വർധിക്കുന്നതായി പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലോക്ഡൗൺ കാലവും അത്തരത്തിലൊന്നായി മാറിയിരിക്കുകയാണ്. 

 

ദീർഘകാലം വീടിനുളളിൽ തന്നെ കഴിയേണ്ടി വന്നതോടെ ആശങ്കകൾ വർധിച്ചു. പലരും കടുത്ത  മാനസിക സമ്മർദ്ദത്തിലായി. ഇതിന്റെ ഫലമായി മുടി കൊഴിച്ചിലും കൂടി. 70 ശതമാനത്തോളം ആളുകളിലാണ് മാനസിക പിരിമുറുക്കവും ഹോർമോൺ വ്യതിയാനവും മൂലം മുടിക്കൊഴിച്ചിൽ ഉണ്ടാകുന്നത്.

 

മാനസിക പിരിമുറുക്കവും മുടിക്കൊഴിച്ചിലും

 

കോവിഡ് കാലം നിരവധി ആശങ്കളിലൂടെയാണ് കടന്നു പോകുന്നത്. ജോലി നഷ്ടപ്പെടുമോ, ബിസിനസ് തകരുമോ, ‌സാമ്പത്തിക പ്രതിസന്ധികൾ എങ്ങനെ നേരിടും എന്നിവ അത്തരം ആശങ്കകളിൽ ചിലതാണ്. ഇതെല്ലാം മാനസിക സമ്മർദം വർധിപ്പിക്കുകയും അതു മുടിക്കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. 

 

മാനസിക പിരിമുറക്കം പാരമ്പര്യമായി മുടിക്കൊഴിച്ചിൽ ഉളളവർക്കും വെല്ലുവിളിയാണ്. മുടി കൊഴിച്ചിലിന്റെ വേഗത ഇരട്ടിക്കുന്നതിന് ഇതു കാരണമാകും. മുടിയുടെ വളർച്ച പെട്ടന്ന് മുരടിക്കുകയും അടുത്ത ഘട്ടത്തിൽ മുടി കൊഴിയാൻ തുടങ്ങുകയുമാണ് ചെയ്യുന്നത്.

 

മുടിക്കൊഴിച്ചിലും ഹോർമോൺ വ്യതിയാനവും

 

ജീവിതശൈലിയിലും വളരെയധികം മാറ്റങ്ങൾക്ക് ലോക്ഡൗൺ കാലം കാരണമായിട്ടുണ്ട്. വ്യായാമത്തിന് അവസരമില്ല, കൂടുതൽ സമയവും വീട്ടിൽ വെറുതെയിരിക്കുന്നു. കഴിക്കുന്ന ആഹാരത്തിന്റെ അവളും കൂടുന്നു. ഇതെല്ലാം അമിത വണ്ണത്തിന് കാരണമാകുന്നു. ഹോർമോൺ വ്യതിയാനത്തിലും മുടി കൊഴിച്ചിലിലുമാണ് ഇതു ചെന്നെത്തുക.

 

മുടിക്കൊഴിച്ചിലും ചികിത്സാ രീതിയും

 

മുടിക്കൊഴിച്ചിലിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ജാഗ്രതയാണ് ഇവിടെ ആവശ്യം. മാനസിക പിരിമുറുക്കവും ഹോർമോൺ വ്യതിയാനവും മൂലമുണ്ടാകുന്ന മുടിക്കൊഴിച്ചിലിന് ചികിത്സ ആവശ്യമാണ്. ‌ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പടെയുളള നൂതന ചികിത്സകൾ ഇന്ന് ലഭ്യമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഓരോ സ്റ്റേജുകളായാണ് മുടിക്കൊഴിച്ചിലിന്റെ  ചികിത്സ രീതി  നിർണയിക്കപ്പെടുന്നത്. പുരുഷന്മാരിൽ 7 സ്റ്റേജുകളുളള നേർവുഡ് സ്‌കെയിലും സ്ത്രീകളിൽ മൂന്ന് സ്റ്റേജുകളുളള ലുഡ് വിങ്ങ് സ്‌കെയിലുമാണ് ഉളളത്. മുടി കൊഴിച്ചിൽ ഏതു ഘട്ടത്തിലെത്തിയെന്നു ഡോക്ടറെ കണ്ടു പരിശോധിച്ച്  മനസിലാക്കി വേണം ചികിത്സ.

 

ഒന്നും രണ്ടും ഘട്ടങ്ങളിൽ സപ്ലിമെന്ററി ഓപ്ഷനുകൾ കൊണ്ടും മരുന്നുകൊണ്ടും മുടിക്കൊഴിച്ചിൽ കുറയ്ക്കാനാകും. മൂന്നാംഘട്ടത്തിലേക്ക് എത്തിയാൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യേണ്ടി വരും. സ്ത്രീകളിലും പുരുഷന്മാരിലും ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യാൻ സാധിക്കും. ട്രാൻസ്പ്ലാന്റേഷൻ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അത് സുഗമമായി ചെയ്യാം. ഇതിന് മൂന്നോ നാലോ ദിവസങ്ങൾ മാത്രം മതിയാകും. വേദനയോ, പാടുകളോ ഇല്ലാതെ ട്രാൻസ്പ്ലാന്റേഷൻ സാധ്യമാകുന്നുവെന്നതാണ് ഈ ചികിത്സ രീതിയുടെ പ്രത്യേകത. ട്രാൻസ്പ്ലാന്റേഷൻ ചെയ്യാൻ ഒരു ദിവസവും വിശ്രമത്തിന് മൂന്ന് ദിവസവുമാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. തുടർന്നുളള ദിവസങ്ങളിൽ നമ്മുടെ ദിനം പ്രതിയുളള ജോലികൾ അതേ പോലെ തുടരാനാകും.  

 

മുടി കൊഴിച്ചിലിന് കൗൺസലിങ് ഉൾപ്പടെയുളള ചികിത്സാ രീതികളും ലഭ്യമാണ്. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുടിക്കൊഴിച്ചിലിന് ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതുണ്ട്. ഡോക്ടറെ കണ്ടതിന് ശേഷം വ്യായാമം ഉൾപ്പടെയുള്ള കാര്യങ്ങൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com