ADVERTISEMENT

നമ്മുടെ കറികളിലെയും മസാല കൂട്ടൂകളിലേയും സ്ഥിരം സാന്നിധ്യമാണ് കറുവപ്പട്ട. അടുക്കളയിലെ ഈ വമ്പന് മണവും രുചിയും മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കാൻ കഴിയും. ഫൈബർ, അയേണ്‍, മാംഗനീസ്, കാൽസ്യം എന്നിവയടങ്ങിയ കറുവപ്പട്ടയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് കറുവപ്പട്ട ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികൾ ഇതാ. 

1. മുഖക്കുരു, കറുത്തപാടുകൾ

മൂന്ന് ടേബിൾ സ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കറുവപ്പട്ടപ്പൊടിയും അൽപം നാരങ്ങ നീരും ചേർക്കുക. ഇതു നന്നായി മിക്സ് ചെയ്ത് മുഖക്കുരുവും കറുത്ത പാടുകളുമുള്ള ഭാഗത്ത് രാത്രി കിടക്കാൻ നേരം പുരട്ടുക. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

2. മുഖത്തെ ചുളിവുകൾക്ക്

രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലിലേക്ക് ഒരു സ്പൂൺ കറുവപ്പട്ടപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖത്ത് ചുളിവു വീണ ഇടങ്ങളിൽ ഇത് പുരട്ടുക. കണ്ണിന് സമീപത്ത് പുരട്ടുന്നത് ഒഴിവാക്കുക. 10 മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം.

3. നിറം വർധിപ്പിക്കാന്‍

കറുവപ്പട്ടയും പഴവും നാരങ്ങ നീരും കൂട്ടികലർത്തി അത് തൈരിൽ മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കണം. ഉണങ്ങിയശേഷം ഇളം ചൂടുവെള്ളം കൊണ്ട് നന്നായി കഴുകി കളയുക.

4.മുടി വളരാൻ

ഒരു ടീസ്പൂൺ കറുവപ്പട്ട, ഒരു ടീസ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ കൂടാതെ ഒരു കോഴിമുട്ടയുടെ വെള്ള എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുടിയിലും തലയോട്ടിയുടെ എല്ലാ ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് ചെയ്യുന്നത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും.

5.ചൊറിച്ചിൽ ശമനം

ഒരു ടേബിൾ സ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കറുവപ്പട്ട പൊടി ചേർത്ത് നന്നായി പേസ്റ്റ് പോലെയാക്കി ചൊറിച്ചിലും തിണർപ്പും വരുന്ന ഭാഗങ്ങളിൽ പുരട്ടുക. പത്ത് മിനുട്ട് കാത്തിരുന്ന ശേഷം കഴുകി കളയാം. ചൊറിച്ചിലിന് ശമനം ലഭിക്കും.

6.ചർമം തിളങ്ങാൻ

മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം അര ടീസ്പൂൺ കറുവപ്പട്ടപൊടിയും നാരങ്ങനീരും കട്ടത്തൈരും ചതച്ചെടുത്ത പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് കഴുകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com