‘ചർമം വിഷമുക്തമാക്കൂ’ ; നർഗീസിന്റെ സൗന്ദര്യസംരക്ഷണം ഇങ്ങനെ

nargis-fakhri-enjoys-red-clay-mud-bath
SHARE

കോവിഡ് കാലം ആരോഗ്യ–സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി മാറ്റിവെയ്ക്കുകയാണ് ബോളിവുഡ് താരങ്ങൾ. വർക്കൗട്ടുകളും സൗന്ദര്യ സംരക്ഷണവിദ്യകളും സമൂഹമാധ്യമങ്ങളിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്. ‘റോക്ക്സാറ്റാർ’ താരമായ നർഗീസ് ഫക്രി മഡ് ബാത്തിന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

കാലിഫോർണിയയിലാണ് താരമിപ്പോഴുള്ളത്. മണ്ണ് ശരീരത്തിൽ തേച്ചു പിടിപ്പിച്ച് ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് നർഗീസ് പങ്കുവച്ചത്.‘‘വല്ലപ്പോഴുമൊക്കെ നിങ്ങളുടെ ജീവിതം വിഷമുക്തമാക്കണം. പഴയതിനെ പുറത്താക്കി പുതിയതിനെ കൊണ്ടുവരണം. റെഡ് ക്ലേ മഡ് ബാത്ത് ചർമം വിഷമുക്തമാക്കാനും സുഖപ്പെടുത്താനും മികച്ചതാണ്. വിറ്റാമിൻ D പ്രതിരോധ സംവിധാനത്തെ  മെച്ചപ്പെടുത്തുന്നു’’– ചിത്രം പങ്കുവച്ച് നർഗീസ് കുറിച്ചു.

മഡ് തെറാപ്പി

മണ്ണിൽ സമൃദ്ധമായുള്ള ധാതുക്കളെ മനുഷ്യശരീരത്തിന്റെ പരിചരണത്തിന് ഉപയോഗിക്കുക എന്നതാണ് മഡ് തെറാപ്പിയുടെ പ്രവർത്തന രീതി. സൗന്ദര്യ–ആരോഗ്യ സംരക്ഷണത്തിന് എന്ന നിലയിൽ ഈ ചികിത്സാരീതിയിപ്പോൾ കൂടുതല്‍ പ്രശസ്തി നേടുന്നുണ്ട്. പലതരം മണ്ണുകൾ ഈ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

ചർമത്തിന്റെ മികവിനും അസുഖങ്ങളിൽ നിന്നു മുക്തിനേടുന്നതിനും മഴക്കാല രോഗങ്ങളെ തടയുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. വിഷാംശം നീക്കം ചെയ്ത് ശരീരത്തെ സുന്തലിതമാക്കുകയും ദഹനത്തിനും പ്രതിരോധത്തിനും സഹായിക്കുകയും ചെയ്യുന്നതായും വാദമുണ്ട്.

English Summary : Nargis Fakhri Enjoys red clay mud bath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA