ADVERTISEMENT

മുട്ടോളം നീളുന്ന പനങ്കുല പോലത്തെ മുടി. ചെമ്പരത്തി താളി തേച്ച് കുളി. മുടിയുടെ അഴകളവുകളുടെ കാര്യം പറയുമ്പോള്‍ സ്ത്രീകളുടെ മുടിയായിരുന്നു പണ്ടൊക്കെ മനസിലേക്ക് ഓടി വന്നിരുന്നത്. എന്നാല്‍ ഇന്നത്തെ ന്യൂജെന്‍ പുരുഷന്മാര്‍ക്ക് മുടി സ്ത്രീകളേക്കാൾ ജീവനാണ്. 

സ്ത്രീകളെക്കാൾ ആവേശത്തോടെ ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങും കേളിങ്ങും ഹെയര്‍ ട്രീറ്റ്‌മെന്റും നടത്തുന്ന പുരുഷന്മാരുണ്ട്. തങ്ങളുടെ മുടിയുടെ അനന്തമായ ഫാഷന്‍ സാധ്യതകള്‍ പരീക്ഷിക്കാനും പുരുഷന്മാര്‍ക്ക് മടിയില്ല. എന്നാല്‍ മുടിയെ സ്‌നേഹിക്കുന്ന പുരുഷന്മാര്‍ അടിക്കടി ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങ് ചെയ്യുന്നത് നന്നാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അഞ്ച് കാരണങ്ങളാണ് അവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.

1. വരൾച്ച

ഹെയര്‍ സ്‌ട്രെയ്റ്റനിങ് മുടിയിലെ ഈര്‍പ്പം വലിച്ചെടുത്ത് അതിനെ വല്ലാതെ വരളാൻ കാരണാകും. സ്ട്രെയ്റ്റനിങ് പതിവാകുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. 

2. ഉണങ്ങിയ ശിരോചര്‍മ്മം

ശിരോചര്‍മത്തിന്റെ ഈര്‍പ്പം നിലനിർത്താന്‍ ശരീരം ചില എണ്ണകൾ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്ഥിരമായി സ്‌ട്രെയ്റ്റനിങ് ചെയ്യാന്‍ ചൂട് കൊടുക്കുന്നത് ശിരോചര്‍മ്മത്തിലെ ഈ എണ്ണയെ നീക്കം ചെയ്യും. ഇത് തല ചൊറിച്ചിലിന് കാരണമാകും.

3. മുടി കൊഴിച്ചില്‍, പൊട്ടല്‍

പ്രകൃതിദത്തമല്ലാത്ത ചൂടാണ് മുടിയില്‍ സ്‌ട്രെയ്റ്റനിങ് സമയത്ത് ഏല്‍പ്പിക്കുന്നത്. ഇത് മുടിയുടെ ബലം കുറയ്ക്കുകയും മുടി പൊട്ടാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും. 

4. മുടിയുടെ ഘടന

മുടിയെ പരിചരിക്കുന്ന വിധം, കഴിക്കുന്ന ആഹാരം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും മുടിയുടെ ഘടന. സ്ഥിരമായി ചൂട് പ്രയോഗിച്ചാല്‍ സ്വാഭാവികമായ ഘടന നഷ്ടപ്പെട്ട് മുടി മങ്ങലേറ്റതു പോലെയാകും.

5. മുടി പിളര്‍പ്പ്

മുടി പിളർപ്പിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടാവും. മുടിയുടെ അറ്റത്തു നിന്നാണ് അവയുടെ പിളർപ്പ് തുടങ്ങുന്നത്. സ്ഥിരമായ സ്‌ട്രെയ്റ്റനിങ് മുടിയുടെ വരൾച്ചയ്ക്ക് കാരണമാകുമ്പോൾ അവ പിളരാനുളള സാധ്യത വര്‍ധിക്കുന്നു.

English Summary : Side Effects of Hair Straightening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com