മുടി കൊഴിച്ചിലിന് വിട; തയാറാക്കാം മുട്ട ഹെയർപാക്കുകൾ

beat-hair-problems-with-these-home-made-egg-hair-packs
പ്രതീകാത്മക ചിത്രം
SHARE

മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനും മുട്ടയിലെ പോഷകങ്ങൾക്ക് കഴിയും. ഇതുകൊണ്ടാണ് പല കണ്ടീഷണറുകളിലെയും ഒരു പ്രധാന ഘടകമായി മുട്ട ഉപയോഗിക്കുന്നത്. വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില മുട്ട ഹെയർപാക്കുകൾ ഇതാ. വളറെ എളുപ്പത്തിൽ തയാറാക്കാനാവുന്ന ഈ ഹെയർപാക്കുകൾ മുടി കൊഴിച്ചിൽ ഉൾപ്പെടയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ചെയ്യും.

ഒലിവ് ഓയിലും മുട്ടയും

ഒരു പാത്രത്തിൽ 1 മുട്ടയും 3  സ്പൂൺ ഒലിവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ ഹെയർ മാസ്ക് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനുശേഷം  ചെറുചൂടു വെള്ളത്തിൽ തല കഴുകണം. മുടിക്ക് തിളക്കവും കരുത്തും ലഭിക്കാൻ ഉത്തമമാണ് ഇത്.

മുട്ട കണ്ടീഷനർ

ശരിയായ കണ്ടീഷനിങ് ചെയ്യാത്തതു മുടി പൊട്ടുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ്. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിച്ചശേഷം സ്പൂൺ ഉപയോഗിച്ചു നന്നായി അടിച്ച് പതപ്പിക്കുക. ഇതു തലയിൽ പുരട്ടി മൂന്നു മണിക്കൂറിനുശേഷം കഴുകി കളയുക. ആദ്യം തണുത്ത വെള്ളത്തിൽ കഴുകുക. മണം പോകാന്‍ ഷാംപു ഉപയോഗിച്ച് വീണ്ടും കഴുകുക. ആഴ്ചയില്‍ ഒരിക്കൽ ഇതു ചെയ്താൽ മുടി കൊഴിച്ചിൽ കുറയും.

തൈരും മുട്ടയുടെ മഞ്ഞയും

ഒരു കപ്പ് തൈര് എടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. മുപ്പതു മിനിറ്റ് അതു തലയിൽ തുടരാൻ അനുവധിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകണം. മുടിയിഴകളെ ഉറപ്പുള്ളതാക്കാനും അകാല നര തടയുന്നതിനും ഇതു സഹായിക്കും.

മുട്ടയുടെ മഞ്ഞയും അവോക്കാഡോയും

രണ്ടു മുട്ടയുടെ മഞ്ഞ, ഒരു അവോക്കാഡോ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടുക. 20 മിനിറ്റിനുശേഷം സാധാരണ വെള്ളത്തിൽ കഴുകുക. ഇത് കണ്ടീഷനറായി പ്രവർത്തിച്ച് മുടിക്ക് മിനുസമേകും.

മുട്ടയും തൈരും തേനും

1 മുട്ടയുടെ മഞ്ഞക്കുരു, 1 സ്പൂൺ തേൻ, 1 സ്പൂൺ തൈര്, 1/2 സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ ഒരു പാത്രത്തില്‍ എടുക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്തശേഷം തലയിൽ പുരട്ടുക. രണ്ടു മണിക്കൂറിനുശേഷം ചെറുചൂടു വെള്ളത്തിൽ കഴുകുക. ഷാംപു ഉപയോഗിക്കുന്നത് ഒഴിവാക്കാണം. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്.

English Summary : Egg hair packs for hair care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA