മുടിക്ക് കരുത്തും തിളക്കവും, കൊഴിച്ചിലിന് വിട ; ഈ രഹസ്യക്കൂട്ടിന് താരസുന്ദരിയുടെ ഉറപ്പ് !

malaika-arora-hair-care-tip-video
മലൈക അറോറ
SHARE

മുടി കരുത്തോടെ വളരാനും കൊഴിച്ചില്‍ തടയാനും പിന്തുടരുന്ന മാർഗം വെളിപ്പെടുത്തി ബോളിവുഡ് താരസുന്ദരി മലൈക അറോറ. പുതിയതായി ആരംഭിച്ച #MalaikasTrickOrTip എന്ന വിഡിയോ സീരിസിലാണ് താരം രഹസ്യ എണ്ണക്കൂട്ട് പങ്കുവച്ചത്. മൂന്നു തരം എണ്ണകൾ ഉപയോഗിച്ചുള്ള മാർഗമാണ്  വർഷങ്ങളായി ഉപയോഗിക്കുന്നതെന്നും ഫലം ലഭിക്കുമെന്നും താരസുന്ദരി ഉറപ്പ് നൽകുന്നു. 

‘‘ആഴ്ചയുടെ അവസാന ദിവസങ്ങളിൽ തലയിൽ എണ്ണ തേയ്ക്കൽ ഒരിക്കലും മുടക്കാറില്ല. വെളിച്ചെണ്ണ, ഒലീവ് ഓയിൽ, കാസ്റ്റർ ഓയിൽ എന്നീ മൂന്നു എണ്ണകൾ ഒരു ഗ്ലാസ് ജാറിൽ തുല്യ അളവിൽ എടുക്കുക. ഇതിലേക്ക് അൽപം കറിവേപ്പിലയും ഉലുവയും ഇടുക. ജാർ കുലുക്കി ഇത് നന്നായി മിക്സ് ചെയ്യുക. നന്നായി കലരുന്നതിനായി കുറച്ചു ദിവസങ്ങൾ അങ്ങനെ തന്നെ സൂക്ഷിക്കുക. അതിനുശേഷം ആവശ്യമുള്ള എണ്ണയെടുത്ത് ചെറുതായി ചൂടാക്കി തലയിൽ തേച്ചു പിടിപ്പിക്കണം. ഒരു മണിക്കൂറിനുശേഷം തല നന്നായി കഴുകാം. ആഴ്ചയിൽ ഒരു തവണ വീതം ഇങ്ങനെ ചെയ്താൽ മുടിക്ക് കട്ടിയും തിളക്കവും ലഭിക്കും. മുടിയുടെ ഗുണം വര്‍ധിക്കുകയും കൊഴിച്ചിൽ നിൽക്കുകയും ചെയ്യും’’– മലൈക പറഞ്ഞു.

നമുക്കെല്ലാവർക്കും തിളക്കമുള്ളതും സവിശേഷവുമായ മുടി വേണം. എന്നാൽ മുടിയുടെ പരിചരണത്തിന് സമയം കണ്ടെത്തുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. ചില സ്ത്രീകൾക്ക് മുടി അവരുടെ വ്യക്തിത്വമാണ്. അതുകൊണ്ട് മുടിക്ക് മറ്റ് ശരീരഭാഗങ്ങൾക്ക് തുല്യമായ ശ്രദ്ധ ആവശ്യമായി വരുമെന്നും വിഡിയോയ്ക്കൊപ്പം താരം കുറിച്ചു.

English Summary : Malaika Arora Hair care tip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA