ADVERTISEMENT

ചർമ പരിചരണത്തിന് താന്‍ കറ്റാർവാഴയാണെന്ന് ഉപയോഗിക്കുന്നതെന്ന് ബോളിവുഡ് നടി മലൈക അറോറ. ഇതിനായി വീട്ടിലെ തോട്ടത്തില്‍  കറ്റാർ വാഴ വളർത്തുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിലെ അറിവുകൾ പങ്കുവയ്ക്കുന്ന malaikastrickortip എന്ന വിഡിയോ സീരിസിലാണ് താരസുന്ദരി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ചർമത്തെ ആശ്വസിപ്പിക്കാനുള്ള കഴിവ് കറ്റാർ വാഴയ്ക്കുണ്ട്. ഒരു ചെറിയ കഷ്ണം കറ്റാർവാഴ മുറിച്ചെടുത്ത് അതിലെ ജെൽ മുഖത്ത് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കുറച്ചു സമയം കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകും. ചർമം മോയിസ്ച്വറൈസ് ചെയ്യാനും മിനുസവും തിളക്കവും ലഭിക്കാനും ഇതു സഹായിക്കുമെന്ന് മലൈക പറയുന്നു. 

സെൻസിറ്റീവ് ചർമമായതിനാല്‍ വളരെ കരുതലോടെയാണ് സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ കറ്റാർ വാഴ ചർമത്തിന് ദോഷം ചെയ്യില്ലെന്നും ഏതു തരം ചർമമുള്ളവർക്കും ഉപയോഗിക്കാമെന്നും മലൈക വ്യക്തമാക്കുന്നു.

മുടിയുടെ പരിചരണത്തിന് വേണ്ടി എണ്ണ തയാറാക്കുന്ന രീതി മലൈക നേരത്തെ പങ്കുവച്ചിരുന്നു.

English Summary : Malaika Arora Skin care tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com