ADVERTISEMENT

തലമുടിയുടെ പരിചരണത്തിന് കെമിക്കലുകൾ അടങ്ങിയ ഷാംപൂവിനേക്കാൾ പ്രകൃതിദത്ത ഷാംപൂ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. പക്ഷേ, മുടിക്ക് കരുത്തും വൃത്തിയും ലഭിക്കുന്ന അത്തരം ഒരു ഷാപൂ എങ്ങനെ ഉണ്ടാക്കാമെന്ന് പലർക്കും അറിയില്ല. അല്ലെങ്കിൽ ഉണ്ടാക്കാനുള്ള സങ്കീർണതകൾ മൂലം വേണ്ടെന്നുവയ്ക്കും. എന്നാൽ വളരെ സിംപിളായി ഉണ്ടാക്കാവുന്ന ഒരു മികച്ച പ്രകൃതിദത്ത ഷാംപൂ ഇതാ. തലമുടിയുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ ഷാപൂ ഉപയോഗിക്കാം.

ആവശ്യമുള്ള വസ്തുക്കൾ

തണുത്ത തേയിലവെള്ളം – അരലിറ്റർ

അഞ്ചിതൾ ചെമ്പരത്തിപ്പൂവ്– മൂന്ന്

ചെമ്പരത്തി ഇല – രണ്ടുപിടി

മൈലാഞ്ചിയില – ഒരുപിടി

തുളസിയില – ഒരുപിടി

നാരങ്ങ–1

തയാറാക്കുന്ന വിധം

നാരങ്ങാ പിഴിഞ്ഞ് അതിന്റെ നീര് തേയിലവെള്ളത്തിൽ ചതച്ചു ചേർക്കുക. എല്ലാറ്റിന്റെയും നീര് പരമാവധി പിഴിഞ്ഞെടുക്കണം. ചതയ്ക്കുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. പിശിട് കളയണം.

വേണമെങ്കിൽ അരിച്ചെടുക്കാം. ഇതു നന്നായി അടിച്ചുപതപ്പിക്കുക. അതിനുശേഷം തലയോട്ടിയിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനുശേഷം കഴുകി കളയുക. ഈ ഷാംപൂ തലയിൽ തേയ്ക്കുന്നതിന് പത്തുമിനിറ്റു മുമ്പ് തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ചിരിക്കണം.

ഈ പ്രക്രിയ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിച്ചാൽ തലമുടികൊഴിച്ചിൽ, അകാലനര, എന്നിവ ഇല്ലാതാവുകയും തലയ്ക്കും കണ്ണുകൾക്കും നല്ല കുളിർമ അനുഭവപ്പെടുകയും ചെയ്യും. തലമുടിനാരുകൾക്ക് ബലം വരയ്ക്കുകയും സ്വാഭാവികമായ നിറവും തിളക്കവും ലഭിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും. ഈ പ്രയോഗം ഒന്നുരണ്ടു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടും.

English Summary : Natural Shampoo for prevent hair loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com