കൊറിയൻ സുന്ദരികളുടെ ഗ്ലാസ് സ്കിന്നിന്റെ രഹസ്യം

secret-of-korean-womens-glass-skin
SHARE

കുറച്ച് കാലങ്ങളായി ചർമ സൗന്ദര്യവമായി ബന്ധപ്പെട്ട് പ്രശസ്തി നേടിയ വാക്കാണ് ഗ്ലാസ് സ്കിൻ എന്നത്. സൗന്ദര്യ വർധക വസ്തുക്കൾക്ക് പേരുകേട്ട കൊറിയയിൽ നിന്നാണ് ഈ സങ്കൽപവും ഉടലെടുക്കുന്നത്. വളരെയേറേ മിനുസവും തിളക്കവും ഭംഗിയുമുള്ള ചർമത്തെയാണ് ഗ്ലാസ് സ്കിൻ എന്നു വിശേഷിപ്പിക്കുന്നത്. കൊറിയക്കാരുടെ ചർമം  ഇത്തരത്തിലുള്ളതാണെന്നാണ് പറയുന്നത്. 

ചിട്ടയായ ദിനചര്യകളിലൂടെ ഗ്ലാസ് സ്കിൻ നേടിയെടുക്കുന്നതെന്നാണ് പറയുന്നത്. ചർമത്തിന്റെ പരിചരണത്തിനു വേണ്ടി ദിവസവും സമയം മാറ്റിവെയ്ക്കുന്നതാണ് കൊറിയക്കാരുടെ രീതി. ചിട്ടയായ ശൈലി ഇവർ പിന്തുടരുന്നു. ക്ലെൻസിങ്, ഹൈഡ്രേഷൻ, സെറം, ആംപ്യുളുകൾ, കൊറിയൻ ഷീറ്റ് മാസ്ക്കുകൾ, സ്ലീപ്പ് മാസ്ക്കുകൾ എന്നിങ്ങനെ നീളുന്നതാണ് ഈ പരിചരണ രീതി.

∙ഡബിൾ ക്ലെൻസിങ്ങ്

കൊറിയൻ ചർമസംരക്ഷണ രീതിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖം വൃത്തിയായി കഴുകൽ. ചർമ്മത്തിലെ അഴുക്കുകളും ഓയിലിന്റെ അംശവും മേക്കപ്പും ഒഴിവാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആദ്യം ഏതെങ്കിലും ഓയിൽ ക്ലെൻസർ ഉപയോഗിച്ചതിന് ശേഷം ക്രീമോ ജെല്ലോ ഉപയോഗിച്ച് വീണ്ടും കഴുകി വൃത്തിയാക്കും.

∙എക്സ്ഫോളിയേഷൻ

വൃത്തിയായി കഴുകിയാലും മൃതകോശങ്ങൾ ചർമത്തിൽ തുടരും. ഈ ഘട്ടത്തിലാണ് എക്സ്ഫോളിയേഷൻ ചെയ്യുന്നത്. ചർമത്തിന്റെ ടെക്സ്ച്വർ നന്നാവാനും മൃദുത്വം ലഭിക്കാനും ഇത് അനിവാര്യമാണ്. 

∙ടോണർ

ചർമത്തിന്റെ പിഎച്ച് ലെവൽ നിലനിർത്തി ഈർപ്പത്തോടെ തുടരാൻ ടോണർ സഹായിക്കും. ചർമത്തിന് യുവത്വം തോന്നാൻ ഇത് സഹായിക്കും. ഗ്രീൻ ടീയും ഫ്ലോറൽ വാട്ടേഴ്സും അടങ്ങിയ ടോണറുകൾ ആണ് കൊറിയക്കാർ പ്രധാനമായും ഉപയോഗിക്കുന്നത്. 

∙എസൻസ്

കൊറിയൻ സ്കിൻ കെയറിന്റെ മാത്രം പ്രത്യേകതയാണ് എസൻസ്. സെറം പോലെ തന്നെ ആണെങ്കിലും ജലാംശത്തിന്റെ കുറവാണ് ഇതിനെ വ്യത്യസ്മാക്കുന്നത്. ചർമത്തിലുണ്ടാകുന്ന ചുവന്ന തടിപ്പുകളും മറ്റു നിറവ്യത്യാസങ്ങളും പരിഹരിക്കാനാണ് എസൻസ് ഉപയോഗിക്കുന്നത്.

∙ആംപ്യുൾ, സെറം

ആംപ്യുളിന്റെയും സെറത്തിന്റയും ഉപയോഗം ചർമത്തിന് പോഷകങ്ങൾ നൽകി തിളക്കമുള്ളതും പുതുമയുള്ളതുമാക്കി നിലനിർത്തുന്നു. കൊറിയൻ സ്ത്രീകൾ അവരുടെ ചർമ സംരക്ഷണത്തിനായി ഇത്തരം സെറവും ആപ്യൂളുകളും സാധാരണമായി ഉപയോഗിച്ച് വരുന്നു.

∙മോയിസ്ച്വറൈസർ

ഗ്ലാസ് സ്കിന്നിന്റെ പ്രധാന ഘട്ടമാണ് മോയ്ച്ചറൈസറുകളുടെ ഉപയോഗം. ഈർപ്പമുള്ള ചർമത്തിലാണ് തിളക്കവും യുവത്വവും അനുഭവപ്പെടുക. അതിനാൽ രാത്രി കിടക്കും മുമ്പ് മോയിസ്ച്വറൈസറുകൾ ഉപയോഗിക്കുന്നു. 

ഐ ക്രീം

പലരും ചർമസംരക്ഷണത്തിൽ പരാജയപ്പെട്ടു പോകുന്നത് കണ്ണിനു ചുറ്റുമുള്ള ഭാഗത്താണ്. ചര്‍മം തിളങ്ങിയാലും കറുത്തപാടുകളും ചുളിവുകളും കണ്ണിനു ചുറ്റിലുമായി നിലനിൽക്കും. എന്നാൽ െകാറിയക്കാർ തുടക്കും മുതേല ഇക്കാര്യം ശ്രദ്ധിക്കും. നല്ലൊരു ഐ ക്രീം  ഉപയോഗിക്കുന്നു.

∙സൺസ്ക്രീൻ

സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ചർമ സംരക്ഷണത്തിലെ ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് ചർമത്തിൽ കറുത്ത പാടുകളും ചുവപ്പു നിറവും ഉണ്ടാകാൻ കാരണമാകും. ഇതോടെ ഗ്ലാസ് സ്കിൻ എന്ന സങ്കൽപത്തിന് വിള്ളലേല്‍ക്കും. അതിനാൽ സൺസ്ക്രീനിന് വലിയ പ്രാധാന്യം നൽകുന്നു

∙മാസ്ക്

ഷീറ്റ് മാസ്കുകളും സ്ലീപ്പ് മാസ്കുകളും കൊറിയക്കാർ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രേഷൻ നിലനിർത്താനും ചർമത്തിലെ പാടുകളും ചെറു സുഷിരങ്ങളും ഇല്ലാതാക്കാനും മാസ്ക്കുകൾ സഹായിക്കുന്നു.

തിളക്കമുള്ള ഏറ്റവും മികച്ച ചർമത്തിനായി കൊറിയക്കാർ എളുപ്പവഴികൾ സ്വീകരിക്കുന്നില്ല. ചിട്ടയോടും ക്ഷമയോടുമാണ് ചർമ പരിചരണം. ഇതോടൊപ്പം ഉറക്കം, വ്യായാമം, ഡയറ്റിങ് എന്നിവയിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതെല്ലാം ക്ഷമയോടെ ചെയ്യുമ്പോൾ മികച്ച ഫലം ലഭിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA