നഖങ്ങളുടെ സൗന്ദര്യവും ആരോഗ്യവും

beauty-of-nails-and-health
പ്രതീകാത്മക ചിത്രം
SHARE

നഖങ്ങൾക്ക് സൗന്ദര്യ സങ്കൽപത്തിൽ വലിയ പ്രാധാന്യമാണുള്ളത്. നഖങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിചരണ രീതികളെല്ലാം വളരെ പ്രശസ്തമാണ്. എന്നാൽ  നഖങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.

നഖത്തിലെ മഞ്ഞ നിറം, വെള്ള വരകൾ എന്നിവ നിങ്ങളുടെ നെയിൽ പോളിഷുകൊണ്ടോ മാനിക്യൂർ കൊണ്ടോ മാറ്റാൻ കഴിയുന്നവയല്ല. നഖങ്ങളിൽ കാണുന്ന ഇത്തരത്തിലുള്ള മാറ്റങ്ങൾ നമുക്ക് ആരോഗ്യത്തെ സംബന്ധിച്ച മുന്നറിയിപ്പുകളും നൽകുന്നുണ്ട്. 

1. നഖത്തിലെ മഞ്ഞ നിറം

പലപ്പോഴും സ്ഥിരമായി പുകവലിക്കുന്നവരുടെ നഖങ്ങളിലാണ് മഞ്ഞനിറം കാണപ്പെടുന്നത്. മാത്രമല്ല നെയിൽ പോളിഷിന്റെ അമിത ഉപയോഗവും ചിലപ്പോൾ ഇതിന് കാരണമാകാം. പ്രായമായവർക്ക് ഉണ്ടാകുന്ന അസുഖങ്ങളെയും ഇത് സൂചിപ്പിക്കുന്നു.

2. നഖങ്ങളിലെ വരകൾ

നഖങ്ങളിൽ കാണുന്ന വെള്ള വരകൾ ബ്യൂസ് ലൈൻസ് എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിലെ പോഷകങ്ങളുടെ പ്രത്യേകിച്ച് സിങ്കിന്റെ കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ പനി, രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഡയബറ്റീസ്, ന്യൂമോണിയ തുടങ്ങിവയേയും സൂചിപ്പിക്കുന്നു. എന്നാൽ നഖങ്ങളിൽ കാണുന്ന കറുത്ത വരകൾക്ക് സ്കിൻ കാൻസറിനെയോ ഹൃദയത്തിലുണ്ടാകുന്ന ആയിരിക്കാം കാരണം.

3. കൂടി നിൽക്കുന്ന നഖങ്ങൾ

കൈവിരലുകളുടെ അറ്റം വീർത്ത് നഖം തൊലിയോട് ഒട്ടി നിൽക്കുന്നതായി കാണപ്പെടുന്നതിന്റെ പ്രധാന കാരണം രക്തത്തിൽ കുറച്ച് നേരത്തേക്ക്  ഓക്സിജന്റെ അളവ് കുറയുന്നതാണ്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും ലിവർ സിറോസിസ് രോഗികളിലും ഇത് കാണപ്പെടാറുണ്ട്. 

4. നഖങ്ങളുടെ അഗ്രഭാഗം വളയുന്നത്

 സ്പൂൺ നെയ്ൽസ് എന്നാണ് നഖങ്ങളുടെ അറ്റം വളഞ്ഞ് ഒരു സ്പൂൺ പോലെ ആകുന്ന മാറ്റത്തിന് പറയുന്നത്. അയേണിന്റെ കുറവും ഹൃദയ സംബന്ധമായ അസുഖങ്ങളെയുമാണ് ഇത് കാണിക്കുന്നത്.

ചില സമയങ്ങളിൽ ഹീമോക്രോമറ്റോസിസ് എന്ന കരൾ രോഗത്തേയോ ഓട്ടോ ഇമ്യൂൺ ഡിസോർഡറായ ലുപസ് എറിതെമറ്റോസസിനേയും നെയിൽ സ്പൂണിങ് സൂചിപ്പിക്കാറുണ്ട്.

5. വരണ്ടതും പൊട്ടിയതുമായ നഖങ്ങൾ

പെട്ടെന്ന് പൊട്ടുമെന്ന് തോന്നുന്ന വരണ്ട് കിടക്കുന്ന നഖങ്ങൾ പോഷകക്കുറവിന്റെ അടയാളമാണ്. പ്രധാനമായും പ്രോട്ടീന്റെയും ബയോട്ടിന്റെയും കുറവ്. ചില നേരത്ത് മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോൾ ശരീരം അമിതമായി പോഷകങ്ങളെ വലിച്ചെടുക്കുന്നത് നഖങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

അയേൺ, വിറ്റാമിൻ ബി കോംപ്ലക്‌സ്, കാൽസ്യം, പ്രോട്ടീൻ എന്നിവയെല്ലാമടങ്ങിയ ഡയറ്റാണ് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA