ADVERTISEMENT

മുഖക്കുരു മാറാനായി ഉപയോഗിക്കുന്ന ഫേസ് മാസ്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം മലൈക അറോറ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മൂന്ന് കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഫേസ് മാസ്ക് മലൈക വെളിപ്പെടുത്തിയത്.

കറുവപ്പട്ട പൊടി, ഒരു സ്പൂൺ തേൻ, നാരങ്ങനീര് എന്നിവയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് പുരട്ടാൻ. ആഴ്ചയിൽ രണ്ടു തവണ ഈ ഫേസ് മാസ്ക് പരീക്ഷിക്കാം. 

സൗന്ദര്യസംരക്ഷണ വിദ്യകൾ പങ്കുവയ്ക്കുന്ന വിഡിയോ സീരിസ് മലൈക ചെയ്യുന്നുണ്ട്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷിക്കാനുള്ള വഴികളാണ് താരം ഈ വിഡിയോകളിലൂടെ പങ്കുവയ്ക്കുന്നത്.

English Summary : Malaika Arora Beauty Tips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com