വെറും മൂന്നു ചേരുവകൾ, 20 മിനിറ്റ്; സ്വന്തമാക്കാം പട്ടുപോലെ മൃദുലമായ മുടിയിഴകൾ

three-ingredient-hair-mask-for-silky-hair
Image Credit : anetta / Shutterstock.com
SHARE

പരസ്യമോഡലുകളുടെ സിൽക്കി ഹെയർ കാണുമ്പോൾ, ഞാനുമൊരു വർണ്ണപ്പട്ടമായിരുന്നു എന്നു നെടുവീർപ്പെടുന്നവർ ഒന്നു ശ്രദ്ധിക്കുക. ആഴ്ചയിൽ വെറും ഇരുപതു മിനിറ്റ് മിനക്കെടാൻ തയാറായാൽ പട്ടുപോലെ മൃദുലമായ കേശഭാരം നിങ്ങൾക്കും സ്വന്തമാക്കാം.

തലമുടിക്കു ഡീപ് കണ്ടീഷനിങ് നൽകുന്ന ഹെയർമാസ്ക് തയാറാക്കാൻ പ്രകൃതിദത്തമായ വെറും മൂന്നേ മൂന്നു ചേരുവകൾ മാത്രം മതി. ചെറുപ്പത്തിൽ നല്ല മുടിയുണ്ടായിരുന്നുവെന്ന പഴങ്കഥ ഇനി മറക്കാം. അൽപമൊരു ശ്രദ്ധകൊടുത്താൽ മുടിയുടെ പഴയ പ്രൗഢി അനായാസം വീണ്ടെടുക്കാം. അതിനായി മാർക്കറ്റിൽ ലഭിക്കുന്ന ഹെയർമാസ്ക്കുകൾക്കു പിന്നാലെ പായണ്ട. ഉഗ്രൻ ഹെയർമാസ്ക്കിനുള്ള ചേരുവകൾ അടുക്കളയിൽനിന്നു തന്നെ ലഭിക്കും. വളരെ ചെലവു കുറഞ്ഞ ലളിതമായ ഹെയർമാസ്ക് ഇരുപതു മിനിറ്റിനുള്ളിൽത്തന്നെ തയാറാക്കാം. അതിനുവേണ്ട മൂന്നുചേരുവകളും അതു തയാറാക്കേണ്ട രീതിയുമിങ്ങനെ :-

അവക്കാഡോ, ഒലിവ് ഓയിൽ, മുട്ടയുടെ വെള്ള എന്നിവയാണ് ഹെയർമാസ്ക് തയാറാക്കാൻ വേണ്ടത്.

ഒരു ചെറിയ ബൗളിൽ രണ്ടു മുട്ടയുടെ വെള്ളയെടുക്കുക. നന്നായി പതയുന്നതുവരെ ഇളക്കുക. അതിലേക്ക് ഒലിവ് ഓയിൽ ചേർക്കുക. ആ മിശ്രിതത്തിലേക്ക് അവക്കാഡോ പേസ്റ്റ്കൂടി ചേർത്ത് നന്നായി ഇളക്കുക.

മിശ്രിതം തലയിൽ പുരട്ടേണ്ട വിധം :-

തലമുടിയിൽ മുഴുവനായി പുരട്ടാതെ മുടി ചെറിയ പോർഷനുകളായി വകഞ്ഞെടുക്കുക. ബാക്കി വരുന്ന മുടി ക്ലിപ്പോ ഹെയർബാൻഡോ ഉപയോഗിച്ച് കെട്ടിവയ്ക്കുക. ഒരു ഹെയർ കളറിങ് ബ്രഷ് ഉപയോഗിച്ച് മുടിവേരുകളിൽ ഈ മിശ്രിതം പുരട്ടുക. മുടി മുഴുവനും മിശ്രിതം പുരട്ടിയ ശേഷം തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ തലകഴുകാം. ശേഷം മുടി ഉണങ്ങാൻ അനുവദിക്കുക. ഇനി കിടിലൻ ഒരു ഹെയർ സ്റ്റൈലുമായി പുറത്തിറങ്ങിക്കോളൂ... ആളുകൾ അസൂയപ്പെടട്ടെ.... 

English Summary : 3 Ingredient Hair mask for Silk Hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA