ADVERTISEMENT

എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ നിൽക്കുന്നില്ലേ? ഒട്ടും വിഷമിക്കണ്ട നാലു നെല്ലിക്ക കിട്ടിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. വിറ്റമിൻ സിയുടെ കലവറയായ നെല്ലിക്കയിൽ മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നെല്ലിക്ക കഴിക്കുന്നതും അരച്ചു പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നെല്ലിക്കയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് മുടി വളർച്ച ഇരട്ടിയാക്കും. 

നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന മൂന്ന് ഹെയർപാക്കുകള്‍ പരിചയപ്പെടാം.

1. നെല്ലിക്ക– ഷിക്കാക്ക ഹെയർപാക്ക്

മൂന്നോ നാലോ പച്ചനെല്ലിക്ക, ഷിക്കാക്ക ഇവയെടുക്കുക. രണ്ടിന്റെയും ഉള്ളിലെ കുരു കളഞ്ഞതിനു ശേഷം ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം ഇവ രണ്ടും കൂടി അരച്ചെടുത്ത് തലയോട്ടിയിൽ പുരട്ടുക. രണ്ട് മണിക്കൂറിനു ശേഷം കഴുകുക. ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

2. താരനകറ്റാൻ നെല്ലിക്ക– തൈര് ഹെയർപാക്ക്

മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണക്കാരൻ ശിരോചർമത്തിലെ താരനാണ്. രണ്ട് നെല്ലിക്കയും അൽപം തൈരുമുണ്ടെങ്കിൽ താരനിൽ നിന്ന് രക്ഷനേടാം. രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ ഹെയർപാക്ക് ഏറെ ഫലപ്രദമാണ്.

3. നെല്ലിക്ക–കറിവേപ്പില ഹെയർപാക്ക്

നെല്ലിക്ക പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പിലയും. അയൺ, കാൽസ്യം, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റമിൻ ബി 6, വിറ്റമിന് സി, പ്രോട്ടീൻസ്, ബീറ്റ കരോട്ടിൻ, ഫൈബർ, അമിനോ ആസിഡ്, കാർബോ ഹൈഡ്രേറ്റ്സ് എന്നിവയുടെ കലവറയാണ് കറിവേപ്പില. ഇതിന്റെ പോഷക ഗുണങ്ങളും നെല്ലിക്കയുടെ ഗുണങ്ങളും ചേർന്നാൽ മുടിയുടെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകും. ഒന്നുരണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചാറുതണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപു ഉപയോഗിച്ച് മുടി കഴുകാം.

English Summary : Three amla hair packs for health hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com