പ്രായം കുറയ്ക്കും ഒച്ചുകൾ; സൗന്ദര്യ ലോകത്തെ പുതുതാരം

snail-slim-new-anti-ageing-beauty-hack
Image Credit : LTim / Shutterstock.com
SHARE

വാർധക്യം ചർമത്തിൽ വരുത്തുന്ന ചുളിവുകളും മങ്ങലുകളും ഇല്ലാതാക്കാനായി പാഞ്ഞു നടക്കുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ ബ്യൂട്ടി ഇൻഡസ്ട്രിയിൽ ആന്റി ഏജിങ് ഉത്പന്നങ്ങൾക്ക് വമ്പൻ മാർക്കറ്റ് ആണുള്ളത്. സൗന്ദര്യ ഉത്പന്നങ്ങളുെട നിർമാണത്തിലും വിൽപനയിലും പരീക്ഷണങ്ങളിലും വലിയ മുന്നേറ്റം നടത്തുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. പ്രകൃതിയുമായി കൂടുതല്‍ ചേർന്നു നിൽക്കുന്ന ഉത്പന്നങ്ങളും ചികിത്സകളുമൊക്കെയാണ് കൊറിയ മുന്നോട്ടു വയ്ക്കുന്നത്. ഒച്ചിന്റെ ദ്രവം ഉപയോഗിച്ചുള്ള സൗന്ദര്യ ചികിത്സയ്ക്കും ഉത്പന്നങ്ങൾക്കും ഇപ്പോൾ കൊറിയയിൽ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. 

എന്താണ് സ്നെയ്ൽ സ്ലൈം

പലതരത്തിലുള്ള ഒച്ചുകൾ നമ്മുടെ ഈ ലോകത്തുണ്ട്. ചിലത് രോഗകാരികളാണെങ്കിൽ മറ്റു ചിലതിനെ ഭക്ഷണമായും ഉപയോഗിച്ചു വരുന്നു. ഷെല്ലിനുള്ളിൽ ജീവിക്കുന്ന ഒച്ചിന്റെ ദ്രവം അല്ലെങ്കിൽ സ്ലൈം ഒരു തരത്തിൽ പറഞ്ഞാൽ കഫമാണ്. ഒച്ചിന്റെ ശരീരത്തിൽ നിന്ന് ചില പ്രത്യേക സമയങ്ങളിൽ ഇത് പുറത്തേക്ക് ഒഴുകുന്നു.

മരുന്ന്

നൂറ്റാണ്ടുകൾക്ക് മുൻപേ ഒച്ചിന്റെ ദ്രവം മരുന്നായി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനക്കാരാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചർമത്തിലെ അസുഖങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലായിരുന്നു ഇത്. 

ആന്റി ഏയ്ജിങ്

ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈ സ്നെയ്ൽ സ്ലൈം. പ്രായമാവുമ്പോൾ ചർമ്മത്തിൽ കാണുന്ന ചുളിവുകളും പാടുകളും ഇല്ലാതാക്കാനുള്ള ഇതിലെ ആന്റി ഓക്സിഡന്റുകൾ സഹായിക്കും. ഈ ദ്രവത്തിന് ഹീലിങ് പവറും ഉണ്ട്. കൂടാതെ ചർമത്തിലെ കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഹൈലൂറോണിക് ആസിഡ് ചർമത്തെ  ഹൈഡ്രേറ്റ് ചെയ്യുന്നു.

ജെൽ രൂപത്തിൽ

സ്നെയ്ൽ സ്ലൈം ബ്യൂട്ടി ഇന്റസ്ട്രിയിൽ താരതമ്യേന പുതിയ ഉത്പന്നമാണ്. ജെൽ രൂപത്തിലാണ് ഇത് പുറത്തിറക്കുന്നത്. മറ്റ്  ആന്റി ഏയ്ജിങ് പ്രൊഡക്ടുകളിലെ ഘടകമായും ഉപയോഗിച്ചു വരുന്നു. ഒച്ചിനെ ഉപയോഗിച്ച് ചർമം വൃത്തിയാക്കുന്നതും ഫേഷ്യല്‍ ചെയ്യുന്നതുമുൾപ്പെടെ സൗന്ദര്യ ചികിത്സാ രീതികളും നിലവിലുണ്ട്. ഈ  ഉത്പന്നങ്ങളും രീതികളും വളരെ പ്രസിദ്ധമാണെങ്കിലും പാച്ച് ടെസ്റ്റ് നടത്തിയശേഷമേ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്.

English Summary : new anti-ageing Korean beauty hack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA