പുരികത്തിൽ അധികം പരീക്ഷണങ്ങൾ നടത്തല്ലേ; ആകൃതിയൊത്ത പുരികം സ്വന്തമാക്കാൻ ചെയ്യേണ്ടത്

what-to-do-to-get-shaped-eyebrows
Image Credit : puhhha / Shutterstock.com
SHARE

തെന്നിന്ത്യൻ താരസുന്ദരിമാരായ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കോ ഫെയിം കാർത്തികയും മുതൽ ഇങ്ങു മലയാളത്തിൽ നിമിഷ സജയന്റെ വരെ കട്ടിയുള്ള പുരികത്തിന് ഏറെ ആരാധകരുണ്ട്. ആരാധന മൂത്ത് താരങ്ങളെ അനുകരിക്കാനായി ദയവു ചെയ്ത് പുരികത്തിൽ അധികം പരീക്ഷണം നടത്തരുതേ. കാരണം ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതി വ്യത്യസ്തമായതിനാൽ കണ്ണടച്ചു നടത്തുന്ന അനുകരണം ചിലപ്പോൾ വിനയായേക്കാം.

പുരികം ആകൃതി വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ആദ്യമായി പുരികം ആകൃതി വരുത്തുമ്പോൾ അധികം വീതി കുറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആദ്യം തന്നെ പുരികത്തിന്റെ വീതി കുറച്ച് നൂലുപോലെ ആക്കിയാൽ മുഖത്തിന്റെ ആകൃതി തന്നെ മാറിയതായി തോന്നും. 

2. പുരികം ആദ്യമായി ആകൃതി വരുത്തുമ്പോൾ പരിചയസമ്പന്നയായ ബ്യൂട്ടീഷ്യന്റെ സേവനം തേടാൻ ശ്രദ്ധിക്കുക. നിങ്ങളുടെ മുഖത്തിനനുയോജ്യമായി പുരികത്തിന് ആകൃതി വരുത്തുവാൻ അവർക്കാകും.

3. പുരികം വല്ലാതെ കൊഴിയുന്നുണ്ടെങ്കിൽ വിദഗ്ധ നിർദേശമനുസരിച്ചുള്ള ഓയിലുകളോ ലേപനങ്ങളോ പുരട്ടി ഒന്നോ രണ്ടോ മാസം പരിചരിച്ച് പുരികത്തിനു നല്ല കട്ടി വന്നതിനുശേഷം മാത്രം പുരികം ആകൃതി വരുത്താൻ ശ്രദ്ധിക്കുക.

4. പുറത്തു പോയി പുരികമെടുക്കാൻ മടിയാണെങ്കിൽ വീട്ടിൽത്തന്നെ അതു ചെയ്യാം. മുഖത്തിന് അനുയോജ്യമായ ആകൃതി പുരികത്തിന് നൽകാനായി ബ്യൂട്ടീഷ്യൻസ് പറയുന്ന എളുപ്പവഴിയുണ്ട്. ഒരു പെൻസിൽ എടുത്ത് അതിന്റെ പിൻഭാഗം മൂക്കിൻതുമ്പിൽ ചേർത്ത് വയ്ക്കുക. പെൻസിലിന്റെ നിബ് വരുന്ന ഭാഗം പുരികത്തിലും. പെൻസിൽ വെച്ച ഭാഗത്തിനു പുറത്തേക്ക് നിൽക്കുന്ന രോമങ്ങൾ ധൈര്യമായി നീക്കം ചെയ്യാം. 

5. കൃത്യമായ ഇടവേളകളിൽ പുരികങ്ങൾ  ത്രെഡ് ചെയ്യാനോ പ്ലക്ക് ചെയ്യാനോ സമയം കിട്ടിയില്ലെങ്കിലും കാര്യമാക്കണ്ട. നീളം കൂടി പുറത്തേക്ക് വളർന്നു നിൽക്കുന്ന രോമങ്ങൾ തൽക്കാലത്തേക്ക് ഡ്രിം ചെയ്താൽ മതി.

6. പുരികത്തിന്റെ നിറത്തിന്റെ കാര്യത്തിലും ഒരു ശ്രദ്ധവേണം. പുരികത്തിന്റെ നിറം നിങ്ങളുടെ തലമുടിയുടെ നിറത്തേക്കാൾ കൂടാനോ കുറയാനോ പാടില്ല. ബ്യൂട്ടി സലൂണിൽ വച്ചോ വീട്ടിൽ വച്ചോ ഡൈയോ ബ്ലീച്ചോ പുരികത്തിൽ ഉപയോഗിക്കുകയാണെങ്കിൽ ഒരു മിനിറ്റ് ആവുമ്പോൾത്തന്നെ അത് പുരികത്തിൽ നിന്ന് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

7. പുരികങ്ങളുടെ സൗന്ദര്യത്തിന് ഗുണമേൻമയേറിയ സൗന്ദര്യ വർധക വസ്തുക്കൾ മാത്രം ഉപയോഗിക്കുക. ഐബ്രോ പെൻസിൽ, വ്യത്യസ്ത ഷെയ്ഡുകളിലുള്ള ഐബ്രോ പൗഡറുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.

English Summary : What to do to get shaped eyebrows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA