ADVERTISEMENT

ചർമ സൗന്ദര്യം നിലനിർത്താൻ എളുപ്പത്തിൽ തയാറാക്കാനാവുന്ന ഫെയ്സ്പാക് പരിചയപ്പെടുത്തി ബോളിവുഡ് നടി ഭാഗ്യശ്രീ. താൻ ദിവസവും ഉപയോഗിക്കുന്ന ഫെയ്സ്പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നുമാണ് ഭാഗ്യശ്രീ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കിയത്. 

ഓട്സ്, പാൽ, തേൻ എന്നിവ ഉപയോഗിച്ചാണ് ഈ ഫെയ്സ്പാക് ഉണ്ടാക്കുന്നത്. അൽപം ഓട്സ് പൊടിച്ച് അതിലേക്ക് ഒരു സ്പൂൺ വീതം തേനും പാലും ഒഴിച്ച് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കണം. ഇത് മുഖത്തു പുരട്ടി ഉണങ്ങാൻ അനുവദിക്കണം. കഴുകുന്നതിനു മുമ്പ് സ്ക്രബ് ചെയ്യുകയുമാവാം. 

മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാൻ ഈ ഫെയ്സ്പാക് ഉപയോഗപ്രദമാണെന്ന് ഭാഗ്യശ്രീ അവകാശപ്പെടുന്നു. ഓട്സ് മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യും. പാലിന് ടോണറായി പ്രവർത്തിക്കാനുള്ള കഴിവുണ്ട്. തേൻ ചർമത്തിന്റെ ആർദ്രത നിലനിർത്തുകയും ചെയ്യുമെന്ന് താരം പറയുന്നു.

സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സജീവ സാന്നിധ്യമായി നിൽക്കുന്ന താരമാണ് ഭാഗ്യശ്രീ. വർക്കൗട്ട്, ഡയറ്റിങ് രീതികളെ കുറച്ച് താരം നേരത്തെ വിഡിയോ ചെയ്തിരുന്നു. ഇതെല്ലാം ശ്രദ്ധ നേടുകയും ചെയ്തു.

English Summary : Actress Bhagyasree DIY Face pack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com