ADVERTISEMENT

താരൻ എന്ന വില്ലൻ നിങ്ങളുടെ ഉറക്കം കെടുത്തുകയാണോ ? എങ്കിൽ പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് പഴം ഹെയർമാസ്ക്. താരനെ അകറ്റും എന്നു മാത്രമല്ല മുടിക്ക് കരുത്തേകാനും ഈ ഹെയർമാസ്ക് ഉപയോഗപ്രദമാണ്. നേന്ത്രപ്പഴം, ഒലീവ് ഓയിൽ, തേന്‍ എന്നിവയാണ് ഹെയർമാസ്ക്കിന് ആവശ്യമുള്ള വസ്തുക്കൾ. 

ഉണ്ടാക്കുന്ന വിധം

നന്നായി പഴുത്ത രണ്ട് പഴമെടുക്കുക. ഇത് നന്നായി ചതച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിലേക്ക് കുറച്ച് ഒലീവ് ഓയിലും അര സ്പൂൺ തേനും ചേർക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. 

ഇപ്പോൾ കിട്ടുന്ന പേസ്റ്റ് തലമുടിയിൽ തേച്ചു പിടിപ്പിക്കണം. ഒരു 30 മിനിറ്റിന്ശേഷം തല കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം. 

പഴത്തിലെ ഘടകങ്ങൾ താരനെതിരെ പ്രവർത്തിക്കുന്നു. പോഷകങ്ങളാൽ സമ്പന്നമായ ഒലീവ് ഓയിൽ മുടിയെ കരുത്തുറ്റതും തിളക്കവുമുള്ളതും ആക്കുന്നു.

English Summary : Banana hair mask to prevent dandruff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com