ADVERTISEMENT

വിശ്രമമില്ലാത്ത ജോലി, ഉറക്കമില്ലായ്മ എന്നിങ്ങനെ തിരക്കുകളില്‍ അലിയുമ്പോഴാണ് കണ്ണുകൾ ആ സൂചന തരുന്നത്; കണ്ണിനു ചുറ്റും കറുപ്പ്. ‌മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുകയും കൃത്യസമയത്ത് വിശ്രമിക്കാൻ സമയം കണ്ടെത്തുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതോടൊപ്പം വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ചില സൗന്ദര്യ വർധക മാർഗ്ഗങ്ങൾ കൂടി ശീലമാക്കിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ എന്നെന്നേക്കുമായി അകറ്റി നിർത്താം.

കണ്ണിനു ചുറ്റുമുള്ള കറുപ്പൊഴിവാക്കാൻ വീട്ടിൽ ചെയ്യാവുന്ന മൂന്നു കാര്യങ്ങൾ

1. കണ്ണിന് കുളിർമയേകാൻ കോൾഡ് കംപ്രസ്

ഐസ് ക്യൂബുകൾ നേരിട്ടോ കോട്ടൺ തുണിയിൽ പൊതിഞ്ഞോ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. വൃത്താകൃതിയിൽ വേണം മസാജ് ചെയ്യാൻ. കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതോടൊപ്പം കണ്ണിനു ചുറ്റും രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും.

2. കിഴങ്ങ്

കിഴങ്ങ് കനം കുറിച്ചു മുറിച്ചോ അരച്ച് നീരെടുത്തോ നേത്രസംരക്ഷണത്തിന് ഉപയോഗിക്കാം. കിഴങ്ങ് അരച്ച് നീരെടുത്ത് കനം കുറഞ്ഞ കോട്ടൺ തുണി അതിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. കിഴങ്ങിൽ ധാരാളം സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതിനാൽ അത് കണ്ണുകളുടെ സംരക്ഷണത്തിന് ഉത്തമമാണ്. കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിലെ കൊളാജിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും. കിഴങ്ങ് നേർത്തതായി വട്ടത്തിലരിഞ്ഞ് കണ്ണുകളുടെ മുകളിൽ 10 മിനിറ്റ് വയ്ക്കുക. ഇതും കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും.

3. കണ്ണുകൾക്ക് നൽകാം മസാജ്

കണ്ണിനു ചുറ്റും വിരലുപയോഗിച്ച് മസാജ് ചെയ്താൽ രക്തയോട്ടം നന്നായി കൂടുകയും അതു വഴി കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതൽ തോന്നിപ്പിക്കുന്ന ചുളിവുകളും അകലുകയും ചെയ്യുന്നു.

English Summary : Remove dark circles using these home remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com