റെഡ് ആൽഗെ, ജമന്തി എണ്ണ, അർട്ടിമീസിയ ; സൗന്ദര്യ വഴിയിലെ കൊറിയ !

new-korean-beauty-ingredients
Photo Credit : paulaphoto / Shutterstock.com
SHARE

ലോകത്തിൽ അതിവേഗം പ്രചാരം നേടുകയാണ് കൊറിയൻ സൗന്ദര്യവർധക വസ്തുക്കൾ. പാരമ്പര്യമായി നേടിയെടുത്ത ബൃഹത്തായ അറിവുകളും രീതികളും ചേരുന്നതാണ് കൊറിയൻ സൗന്ദര്യ സംരക്ഷണം. പഴയ അറിവുകൾ മാത്രമല്ല, പുതിയ പരീക്ഷണങ്ങളും കൊറിയക്കാർ നടത്തുന്നുണ്ട്. പ്രകൃതിദത്ത വസ്തുക്കളുടെ ഗുണങ്ങള്‍ മനസ്സിലാക്കി സൗന്ദര്യവര്‍ധക വസ്തുക്കളുടെ സാധ്യതകളിലേക്ക് വിളക്കിച്ചേർക്കുന്ന ശൈലി കൊറിയന്‍ സൗന്ദര്യ വർധക വിപണിയുടെ മുന്നേറ്റത്തിന്റെ പ്രധാന കാരണമാണ്. ഇവർ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ ചിലപ്പോഴൊക്കെ സൗന്ദര്യ ലോകത്ത് കൗതുകമാകാറുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിർമാണത്തിന് അടുത്തകാലത്തായി കൊറിയക്കാർ ഉപയോഗിച്ചു തുടങ്ങിയ മൂന്ന് പ്രകൃതിദത്ത വസ്തുക്കൾ ഇവയാണ്.

റെഡ് ആൽഗെ

red-algea
Photo Credit : Damsea / Shutterstock.com

ആൽഗെയിൽ നിന്ന് ബ്യൂട്ടി പ്രൊഡക്ടുകളോ എന്നു നെറ്റിചുളിക്കുവാൻ വരട്ടെ. ശുദ്ധ ജലത്തിൽ മാത്രം വളരുന്ന പോർഫൈറ എന്ന ഫാമിലിയിൽ ഉൾപ്പെടുന്ന റെഡ് ആൽഗെയ്ക്ക് ചർമ്മത്തിന്റെ തിളക്കം കൂട്ടുവാനും കറുത്ത പാടുകൾ ഇല്ലാതാക്കാനുമുള്ള കഴിവുണ്ട്. പ്രോട്ടീനുകൾ, വിറ്റാമിൻ C എന്നിവയുടെ കലവറയാണ് ഇവ. അതുകൊണ്ടു തന്നെ പുതിയ കൊറിയൻ ബ്യൂട്ടി പ്രൊഡക്ടുകളിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് റെഡ് ആൽഗെ.

ജമന്തി എണ്ണ

Calendula-oil
Photo Credit : AS Food studio / Shutterstock.com

കൊറിയൻ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിൽ വളരെയധികം പ്രാധാന്യം കലൻഡുല ഓയിൽ അഥവാ ജമന്തി എണ്ണ നേടിക്കഴിഞ്ഞു. ജമന്തി പൂക്കളുടെ ദളങ്ങളിൽ നിന്നാണ് ഈ എണ്ണ ഉണ്ടാക്കുന്നത്. ചർമം ഹൈഡ്രേറ്റ് ചെയ്യാനും തടിപ്പും വിണ്ടുകീറലും ചുളിവും ഇല്ലാതാക്കാനുമാണ് ജമന്തി എണ്ണ ഉപയോഗിച്ചു വരുന്നത്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുകയും ചർമത്തിന് പ്രായം കുറവ് തോന്നിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അർട്ടിമീസിയ

Artemisia
Photo Credit : Edita Medeina / Shutterstock.com

ഒരു ഔഷധ ചെടിയാണ് അർട്ടിമീസിയ. ഇത് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും മുഖക്കുരു, ചർമത്തിലുണ്ടാകുന്ന തടിപ്പുകൾ എന്നിവയെ തടയുകയും ചെയ്യുന്നു. വിറ്റാമിൻ C, A എന്നിവയുടെ സാന്നിധ്യം ചർമത്തിന്റെ പുതുമ നിലനിർത്തുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

English Summary : 3 New Korean Beauty Ingredients

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA