മുഖം തിളങ്ങും ക്ലിയോപാട്രയെപ്പോലെ; പരീക്ഷിക്കാം മഡ് ഫെയ്സ്മാസ്ക്

mud-face-mask-for-beautiful-skin
Image Credit : Poznyakov / Shutterstock.com
SHARE

പുരാതന ഈജിപ്തിലെ റാണി ക്ലിയോപാട്രയുടെ അഭൗമ സൗന്ദര്യത്തെക്കുറിച്ചു കേട്ടിട്ടില്ലേ. സൗന്ദര്യവും യൗവനവും കാത്തുസൂക്ഷിക്കാൻ റാണിക്ക് ഒരു രഹസ്യ സൗന്ദര്യക്കൂട്ടുണ്ടായിരുന്നത്രേ. ചാവുകടലിലെ മണ്ണുകൊണ്ട് തയാറാക്കിയ ഫെയ്സ്മാസ്ക് അണിഞ്ഞാണ് റാണി പ്രായത്തെയും സൗന്ദര്യ പ്രശ്നങ്ങളെയും അതിജീവിച്ചതെന്നാണ് പറയപ്പെടുന്നത്. 

മുഖത്തെ എണ്ണമയം വല്ലാതെ അലട്ടുന്നെങ്കിൽ മഡ്ഫെയ്സ്മാസ്ക് ശീലമാക്കാം. മുറ്റത്തെ മണ്ണിനെക്കുറിച്ചല്ല പറയുന്നത്, ഫെയ്സ്പാക്ക് തയാറാക്കാനായി ഉപയോഗിക്കുന്ന മുൾട്ടാനി മിട്ടി പോലെയുള്ള വസ്തുക്കളെക്കുറിച്ചാണ്. ചർമത്തിലെ മാലിന്യങ്ങളകറ്റി സെബത്തിന്റെ ഉത്പാദനം കുറയ്ക്കാനായി മഡ്ഫെയ്സ്പാക്ക് തയാറാക്കാൻ വേണ്ട കാര്യങ്ങളിതൊക്കെയാണ്:

1. ഒരു സ്പൂൺ കാപ്പിപ്പൊടി

2. ഒരു സ്പൂൺ മുൾട്ടാനി മിട്ടി

3. ഒരു സ്പൂൺ പനിനീര്

4. ഒരു സ്പൂൺ ആപ്പിൾ സിഡർ വിനഗർ

5. മൂന്നു തുള്ളി ടീ ട്രീ ഓയിൽ

മഡ് ഫെയ്സ്പായ്ക്ക് തയാറാക്കേണ്ട വിധം:

ഒരു വലിയ ബൗളെടുത്ത് അതിൽ മുൾട്ടാനി മിട്ടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിൽ പനിനീരും വിനാഗിരിയും ടീട്രീ ഓയിലും ചേർത്ത് കട്ടിയുള്ള പേസ്റ്റ് പരുവമാകുന്നതുവരെ നന്നായി ഇളക്കുക. ഇത് മുഖം മുഴുവൻ പുരട്ടിയ ശേഷം 20 മിനിറ്റോളം കാത്തിരിക്കുക. മിശ്രിതം നന്നായി ഉണങ്ങുമ്പോൾ ഒന്നു രണ്ടു തുള്ളി വെള്ളം തളിച്ച് ഈ മിശ്രിതം മുഖത്ത് വട്ടത്തിൽ മസാജ് ചെയ്യുക. സ്ക്രബിങ് ഇഫക്ട് കിട്ടാനാണ് ഇത്. ശേഷം ചെറുചൂടുവെള്ളം കൊണ്ട് മുഖം നന്നായി കഴുകാം. പിന്നെ ഇഷ്ടമുള്ള മോയ്സചറൈസർ പുരട്ടാം.

English Summary : Mud facemask for glowing skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA