കെയ്റ്റ് രാജകുമാരിയെപ്പോലെ സുന്ദരിയാകാം; അറിയാം രാജരഹസ്യങ്ങൾ

duchess-of-cambridge-kate-middleton-beauty-tips
SHARE

സുന്ദര ചർമത്താൽ അനുഗൃഹീതയാണ് ഇംഗ്ലണ്ടിലെ കെയ്റ്റ് മിഡിൽടൺ രാജകുമാരി. രാജകൊട്ടാരത്തിലെ ഉത്തരവാദിത്തങ്ങൾ, മൂന്ന് മക്കളുടെ അമ്മ ഇങ്ങനെയുള്ള തിരക്കുകൾക്കൊന്നും കെയ്റ്റിന്റെ സൗന്ദര്യത്തിൽ ഒട്ടും മങ്ങലേൽപിക്കാൻ കഴിഞ്ഞിട്ടില്ല. ദൈനംദിന ജീവിതത്തിൽ കെയ്റ്റ് പിന്തുടരുന്ന മൂന്നു കാര്യങ്ങളാണ് സൗന്ദര്യസംരക്ഷണത്തിന് അവരെ സഹായിക്കുന്നത്.

∙ മുഖത്തണിയാൻ റോസ് ഹിപ് ഓയിൽ

വിറ്റാമിൻ സി നിറഞ്ഞ റോസ്ഹിപ് ഓയിലാണ് കെയ്റ്റ് രാജകുമാരി സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നാണ് രാജകുടുംബത്തിൽ നിന്നുള്ള വൃത്താന്തം. യുഎസ് വീക്ക്‌ലിയിലൂടെയാണ് ഈ രഹസ്യം പുറത്തായത്. റോസ് ഹിപ് ഓയിലിന്റെ ഉപയോഗം ചർമത്തിലുണ്ടാക്കിയ അസാധ്യ മാറ്റം കണ്ടാണ് കെയ്റ്റ് മറ്റു സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം നിർത്തി ഈ ഫെയ്സ് ഓയിലിന്റെ ആരാധക ആയതെന്നും പറയുന്നു. പനിനീർ പൂവിന്റെ ഉള്ളിലുള്ള ഭാഗമാണ് ഈ ഫെയിസ് ഓയിൽ തയാറാക്കാനായി ഉപയോഗിക്കുന്നത്. ഇതിന്റെ തുടർച്ചയായ ഉപയോഗം ചർമത്തിന് മൃദുത്വം സമ്മാനിക്കുമെന്നും മുഖചർമം വെൽവെറ്റ് പോലെ സുന്ദരമാകുമെന്നുമാണ് കെയ്റ്റ് രാജകുമാരിയുടെ അമ്മപോലും പറയുന്നത്.

kate-middlirton

∙ തലമുടിക്ക് ഷാംപൂ കണ്ടീഷനർ മിശ്രിതം

എപ്പോഴും നല്ല ഗ്ലാമറോടെ തിളങ്ങാൻ കെയ്റ്റിനെ സഹായിക്കുന്നതിൽ നല്ലൊരു പങ്ക് അവരുടെ സുന്ദരമായ മുടിക്കുമുണ്ട്. ഏറെ പ്രശംസ ലഭിച്ചിട്ടുള്ള കെയ്റ്റിന്റെ മുടിയുടെ സൗന്ദര്യത്തിനു പിന്നിൽ റിച്ചാർഡ് വാർഡ് എന്നയാളാണ്. അദ്ദേഹം സ്വന്തമായി തയാറാക്കുന്ന സൾഫേറ്റ് ഫ്രീ ഷാംപുവാണ് കെയ്റ്റ് രാജകുമാരിയുടെ മുടിക്ക് തിളക്കവും ആരോഗ്യവും സമ്മാനിക്കുന്നത്. ഷാംപുവും കണ്ടീഷനറും ചേർത്ത് തയാറാക്കുന്ന ഈ മിശ്രിതം മുടിക്ക് മോയ്സചറൈസിങ് നൽകുന്നതിനോടൊപ്പം മുടിയും ശിരോ ചർമവും വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു.

kate-middleton-1

∙ മുടിയും നഖവും സുന്ദരമാകണമെങ്കിൽ വൃത്തി പ്രധാനം

നഖങ്ങളുടെ ലുക്കും എലഗന്റ്സും പുതുമയോടെ നിലനിർത്താൻ കെയ്റ്റ് പിന്തുടരുന്ന ഒരു മാർഗമുണ്ട്. നെയിൽ പോളിഷിനായി ന്യൂഡ് കളർ തിരഞ്ഞെടുക്കുക. മറ്റു ഷെയ്ഡ്സിലുള്ള നിറങ്ങളെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. അതുപോലെ തന്നെ ഹെയർ സ്റ്റൈലിന്റെ കാര്യത്തിലും കെയ്റ്റ് പിന്തുടരുന്ന ചില മാർഗ്ഗങ്ങളുണ്ട്. നല്ല ഉള്ളു തോന്നുന്ന തിളക്കമുള്ള തലമുടിക്കായി മുടി വോളിമൈസ് ചെയ്യുന്ന പതിവ് കെയ്റ്റിനുണ്ട്. അതിനായി 60 കളിൽ ഉപയോഗിച്ചിരുന്ന സൂത്രവിദ്യ തന്നെയാണ് ഈ 21–ാം നൂറ്റാണ്ടിലും കെയ്റ്റ് പ്രയോഗിക്കുന്നത്.

English Summary : Kate Middleton beauty secrets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA