ADVERTISEMENT

മനോഹരമായി മേക്കപ് ചെയ്ത്, ഊർജസ്വലതയോടെ തിളങ്ങുന്ന സണ്ണി ലിയോണിനെയാണ് എപ്പോഴും കാണുക. മുഖത്ത് തളർച്ചയില്ല, ചർമത്തിൽ ചുളിവുകളില്ല, എന്നെന്നും ചെറുപ്പം. കൃത്യമായ പരിചരണത്തിലൂടെയാണ് സണ്ണി തന്റെ ചർമത്തിന്റെ തിളക്കവും മൃദുത്വവും കാത്തുസൂക്ഷിക്കുന്നത്. താരസുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങളിലൂടെ....

ഭക്ഷണം

സൗന്ദര്യസംരക്ഷണം തുടങ്ങുന്നത് ഭക്ഷണ ക്രമീകരണത്തിൽ നിന്നെന്നു വിശ്വസിക്കുന്ന ആളാണ് സണ്ണി ലിയോൺ. ജങ്ക് ഫുഡ്ഡുകൾക്ക് സണ്ണിയുടെ ഡയറ്റിൽ സ്ഥാനമില്ല. പഴങ്ങളും പച്ചക്കറികളും സമ്പന്നമായ സാലഡുകൾക്കാണ് മെനുവിൽ മുഖ്യ സ്ഥാനം. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിർത്തുന്നു. ഇതിലൂടെ ചർമത്തിന്റെ ഹൈഡ്രേഷന്‍ സംബന്ധമായ പ്രശ്നങ്ങളെയും നേരിടുന്നു.

ബ്രാൻഡ് ക്വാളിറ്റി

ചെറുപ്പത്തിൽ ചർമ സംരക്ഷണത്തിനായി അമ്മ ഉണ്ടാക്കി നൽകുന്ന ചില കൂട്ടുകൾ സണ്ണി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ബ്രാന്റഡ് ഉത്പന്നങ്ങൾ മാത്രമേ താരം ഉപയോഗിന്നുള്ളൂ. ഗുണമേന്മയുള്ളതും സുരക്ഷിതവും അനുയോജ്യവുമായ ഉത്പന്നങ്ങൾ മാത്രമേ സണ്ണിയുടെ മേക്കപ് സെറ്റിൽ സ്ഥാനം നേടാറുള്ളൂ. അക്കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തത് താരത്തിന്റെ സൗന്ദര്യസംരക്ഷണത്തിലെ പ്രധാന ഘടകമാണ്.

താരനിശകളിലും ഉദ്ഘാടന ചടങ്ങുകളിലുമൊഴികെ പ്രഫഷനലിന്റെ സഹായമില്ലാതെയാണ്  സണ്ണിയുടെ മേക്കപ്. ലിപ്പ്ഗ്ലോസ്, ഐ ലൈനർ, മസ്കാര എന്നിവ നിർബന്ധമായും താരത്തിന്റെ ബാഗിൽ എപ്പോഴും കാണും.

മേക്കപ് റിമൂവൽ‍

മേക്കപ് ചെയ്യുന്നതു പോലെ അതു നീക്കം ചെയ്യാനും സണ്ണി വളരെ ശ്രദ്ധിക്കാറുണ്ട്. മേക്കപ് നീക്കം ചെയ്യുന്നതിൽ വരുത്തുന്ന അശ്രദ്ധകൾ സൗന്ദര്യ സംരക്ഷണത്തിലെ വലിയ തെറ്റുകളായാണ് സണ്ണി കാണുന്നത്. ഇൻസ്റ്റന്റ് പോർ ക്ലെൻസറുകൾ ഉൾപ്പടെ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാണ് ഓരോ ദിവസവും ഉറങ്ങാൻ പോകുന്നത്. 

മുഖം തണുത്തവെള്ളത്തിൽ വൃത്തിയായി കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സണ്ണി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 

English Summary : Sunny Leone Beauty Secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com