എന്താണ് ഇടതൂർന്ന തലമുടിയുടെ രഹസ്യം ? ; പരസ്യമാക്കി അനു ജോസഫ്

HIGHLIGHTS
  • നിരവധി തവണ ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്
  • മുടി കൊഴിച്ചിലും താരനും തടയാൻ സഹായകരമാണ്
actress-anu-joseph-long-hair-secret
Image Credits : Anu Joseph / Facebook
SHARE

എന്താണ് ഈ നീണ്ട, ഇടതൂർന്ന മുടിയുടെ രഹസ്യം ? നടി അനു ജോസഫ് ഒരുപാട് തവണ നേരിട്ട ചോദ്യമാണിത്. മുടിയുടെ ആ രഹസ്യം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. 

വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്താണ് മുടിയുടെ പരിചരണത്തിന് ഉപയോഗിക്കുന്നത്. രണ്ട് ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും ചേർത്ത് ചൂടാക്കി എടുക്കുന്നു. ഇത് ചൂടാറുമ്പോൾ തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കും. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകണം.

താരന്‍, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഇതിന്റെ ഉപയോഗം ഫലം നൽകിയിട്ടുണ്ടെന്നും ഒരുപാട് പേർ ചോദിച്ച ആ രഹസ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണെന്നും താരം പറഞ്ഞു. 

English Summary : Actress anu Joseph hair care tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA