ADVERTISEMENT

സൗന്ദര്യപ്രശ്നങ്ങളിൽനിന്ന്, സുന്ദരചർമം സ്വന്തമാക്കുന്നതിലേക്ക് മൂന്ന് രഹസ്യ വാക്കുകളുടെ ദൂരമേയുള്ളൂ; സിടിഎം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ക്ലെൻസിങ്, ടോണിങ് മോയിസ്ചറൈസിങ് എന്നിവ. നല്ല വൃത്തിയുള്ള മൃദുലമായ ചർമം സ്വന്തമാക്കാൻ ഈ മൂന്നു കാര്യങ്ങൾ ശീലമാക്കിയാൽ മാത്രം മതി. ചർമത്തിലെ സുഷിരങ്ങൾ തുറന്ന്, ചർമത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറത്താക്കുക, ത്വക്കിന്റെ പിഎച്ച് മൂല്യം നിലനിർത്തുക, മുഖവും കൺതടങ്ങളും ചീർക്കുന്നതു തടയുക എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ക്ലെൻസിങ്, ടോണിങ്, മോയ്സചറൈസിങ് ഇവയിലൂടെ ചർമത്തിന് ലഭിക്കുന്നത്.

പുതിനച്ചായ നാരങ്ങാ ടോണർ

ഒന്നരക്കപ്പ് വെള്ളത്തിൽ പുതിനച്ചായയുടെ മൂന്ന് ടീ ബാഗ് ഇട്ട് 20 മിനിറ്റു തിളപ്പിക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് പകർന്ന ശേഷം അരസ്പൂൺ നാരങ്ങാനീര് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.  നന്നായി ആറിയ ശേഷം ഫ്രിജിൽ സൂക്ഷിക്കാം. മിശ്രിതം നന്നായി തണുക്കുമ്പോൾ കോട്ടൺ തുണിയിൽ മുക്കി മുഖം തുടയ്ക്കുക. മുഖത്തെ തടിപ്പ് അകലും, കണ്ണും മുഖവും ചീർക്കുന്നതും ഒഴിവാക്കാം.

വെള്ളരിക്ക– പനിനീര് ടോണർ

ഒരു വെള്ളരിക്കയുടെ പകുതിയും രണ്ട് സ്പൂൺ വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു സ്പൂൺ നാരങ്ങാനീരും രണ്ട് സ്പൂൺ പനിനീരും ചേർക്കുക. ശേഷം നന്നായി ഇളക്കുക. നല്ല വെള്ളം പോലെയാകുമ്പോൾ മുറുക്കമുള്ള പാത്രത്തിലാക്കി ഫ്രിജിൽ സൂക്ഷിക്കുക. ശേഷം ആവശ്യത്തിന് പഞ്ഞിയോ കോട്ടൺ തുണിയോ എടുത്ത് മിശ്രിതത്തിൽ മുക്കി മുഖത്ത് പുരട്ടുക. 

ഗ്രീൻ ടീ ടോണർ

ഒന്നരക്കപ്പ് വെള്ളത്തിൽ രണ്ട് ഗ്രീൻ ടീ ബാഗ് മുക്കി വയ്ക്കുക. അതിൽ നിങ്ങൾക്കിഷ്ടമുള്ള ഫ്ലേവറിലുള്ള എസൻഷ്യൽ ഓയിൽ 20 തുള്ളിയോളം ഒഴിക്കുക. ശേഷം ഒരു മിനിറ്റ് നന്നായി ചൂടാക്കുക. ഇത് നന്നായി തണുത്തു കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഫ്രിജിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോഴെല്ലാം കോട്ടൺ തുണിയോ പഞ്ഞിയോ ഈ മിശ്രിതത്തിൽ മുക്കി മുഖത്തു പുരട്ടാം. മുഖവും കൺതടങ്ങളും സുന്ദരമാകും.

English Summary : 3 DIY toners that help get rid of puffy skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com