ആലിയയുടെ മഞ്ഞു പോലുള്ള സൗന്ദര്യം സ്വന്തമാക്കാൻ 5 കാര്യങ്ങൾ

HIGHLIGHTS
  • ചില ചെറിയ പൊടിക്കൈകൾ പരീക്ഷിക്കാം
  • സ്കിൻ ടോണിന് ചേരുന്ന ഹൈലൈറ്ററുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക
try-these-make-up-tricks-of-alia-bhatt
SHARE

ബോളിവുഡ് സുന്ദരിമാരുടെ തിളങ്ങുന്ന ചർമം കണ്ട് കൊതിക്കുന്ന സുന്ദരിമാർക്കായി ചില ബ്യൂട്ടി ടിപ്സ്. അൽപം മിനക്കെടാൻ തയാറായാൽ ആലിയ ഭട്ടിനെപ്പോലെ സുന്ദരമായ ചർമം സ്വന്തമാക്കാം. ചില ചെറിയ പൊടിക്കൈകൾ അതിനുവേണ്ടി പരീക്ഷിക്കണം. അതിനുവേണ്ടി ആദ്യമായി ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്:

1. മേക്കപ് പ്രോഡക്ട്സിൽ വരുത്താം ചില മാറ്റങ്ങൾ

മുഖം ഹൈലൈറ്റ് ചെയ്യാനുപയോഗിക്കുന്ന പ്രോഡക്ട്സിലാണ് ആദ്യം മാറ്റങ്ങൾ വരുത്തേണ്ടത്. പൗഡർ രൂപത്തിലുള്ള ഹൈലൈറ്റ്സ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് ലിക്വിഡ് ഫോമിലേക്ക് മാറ്റുക എന്നതാണ് ആദ്യപടി. പൗഡർ രൂപത്തിലുള്ള മേക്കപ് വസ്തുക്കൾ ഉപയോഗിക്കുമ്പോൾ മുഖക്കുരു, മുഖത്തെ പാടുകൾ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ പാടുകൾ ഇതൊക്കെ എടുത്തു നിൽക്കും. എന്നാൽ അതിനുപകരം ലിക്വിഡ് രൂപത്തിലുള്ള മേക്കപ് ഉത്പന്നങ്ങൾ മുഖത്തിന്റെ ആകൃതിക്കനുസരിച്ചുള്ള സ്മൂത്ത് ഫിനിഷ് നൽകാൻ സഹായിക്കും. 

2. ഫൗണ്ടേഷൻ ഉപയോഗിക്കുന്നതിനൊപ്പം നല്ലൊരു ഹൈലൈറ്റർ കൂടി തിരഞ്ഞെടുക്കുക

മുഖത്തിന്റെ നിറത്തിനനുസരിച്ചുള്ള ഫൗണ്ടേഷനൊപ്പം അതിനു ചേരുന്ന ഹൈലൈറ്റർ കൂടി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഐവറി, ഗോൾഡ്, റോസി നിറങ്ങളിലാണ് ഹൈലൈറ്ററുകൾ സാധാരണ ലഭ്യമാകുന്നത്. സ്കിൻ ടോണിന് ചേരുന്ന ഹൈലൈറ്ററുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖം പെയിന്റിൽ മുക്കിയെടുത്തതുപോലെ തോന്നാതിരിക്കാനാണ് കളർ ടോണിൽ ശ്രദ്ധിക്കണമെന്നു പറയുന്നത്.

3. മേക്കപ് ഓവർ ആക്കല്ലേ

ൈഹലൈറ്റേഴ്സിന്റെ ഉപയോഗം കൂടിപ്പോയാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതുകൊണ്ടുതന്നെ ഉപയോഗം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. മുഖത്ത് നേരിട്ട് അപ്ലൈ ചെയ്യുന്നതിനു മുൻപ് മേക്കപ് ടൂൾ ഉപയോഗിച്ച് കൈയുടെ പിന്നിൽ അപ്ലൈ ചെയ്യാം. അപ്പോൾ മിതമായി എങ്ങനെ ഹൈലൈറ്റ്സ് അപ്ലൈ ചെയ്യാം എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും. എത്രത്തോളം ഉപയോഗിക്കണം എന്നതിൽ ഒരു നിയന്ത്രണമുണ്ടാവുകയും ചെയ്യും.

4. ഹൈലൈറ്റ്സ് എവിടെയൊക്കെ ഉപയോഗിക്കണം

ഹൈലൈറ്റ്സ് ഉപയോഗിക്കുമ്പോൾ ശരിയായ അളവു വേണം എന്നതിനൊപ്പം എവിടെയൊക്കെ അപ്ലൈ ചെയ്യണം എന്നതും പ്രധാനമാണ്. കവിളെല്ലിനു മുകളിൽ, നൈറ്റിയുടെ മധ്യഭാഗത്തായി, മൂക്കിലെ പാലത്തിൽ തുടങ്ങിയ ഭാഗങ്ങളിൽ അപ്ലൈ ചെയ്യുമ്പോൾ കൂടുതൽ യുവത്വം തോന്നിക്കും.

5. ഫിനിഷിങ് ശ്രദ്ധയോടെ

ലിക്വിഡ് ബ്യൂട്ടി പ്രോഡക്ടുകൾ സ്പോഞ്ച് ഉപയോഗിച്ചു വേണം അപ്ലൈ ചെയ്യാൻ. ഫിനിഷ് കൃത്യമാകാൻ ഹൈലൈറ്റ്സിനൊപ്പം ഉപയോഗിക്കുന്ന ബ്ലെൻഡർ സഹായിക്കും. മേക്കപ് ചെയ്യുന്നതിനു മുൻപ് മുഖത്ത് ചെറുതായി തട്ടിക്കൊടുത്താൽ മഞ്ഞുപോലെ നിർമലമായ ലുക്ക് സ്വന്തമാക്കാം.

English Summary : Actress Alia Bhatt make-up secrets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA