ADVERTISEMENT

‘ഫെയ്മാസ്ക് ഇട്ട് ഉറങ്ങിക്കോളൂ’– പറയുന്നതൊരു സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റാണ്. ഐശ്വര്യ റായ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, സാറ അലിഖാൻ തുടങ്ങിയ താരസുന്ദരിമാരുടെ മേക്കപ് ആർട്ടിസ്റ്റ് ഫ്ലോറിയൻ ഹ്യൂറെലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഫ്രഞ്ച് മേക്കപ് ആർട്ടിസ്റ്റായ ഫ്ലോറിയൻ താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങളെക്കുറിച്ചും അവരോടൊപ്പം ജോലിചെയ്തതിന്റെ അനുഭവത്തെക്കുറിച്ചും പറയുന്നതിങ്ങനെ.

‘വലിയ സെലിബ്രിറ്റികളോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമ്പോൾ ഒരേ സമയം അഭിമാനവും ഭയവും തോന്നാറുണ്ട്. എല്ലാ സമയത്തും നമ്മുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതുപോലെ തന്നെ പ്രാധാന്യമുണ്ട് ആറ്റിറ്റ്യൂഡിനും. അവരോടൊപ്പം ജോലിചെയ്യുമ്പോൾ ഡെഡ്‌ലൈനിലുള്ളിൽ പെർഫെക്ട് ലുക്ക് സമ്മാനിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സമയത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഈ മേഖലയിൽ ടൈറ്റ് ഷെഡ്യൂളിനുള്ളിൽ ഏൽപ്പിച്ചിരിക്കുന്ന ജോലി ഭംഗിയായി പൂർത്തിയാക്കുന്നതിലാണ് കാര്യം.

മേക്കപ്പിനെക്കുറിച്ച് തീരുമാനിച്ചു കഴിഞ്ഞാൽ ലുക്കിനെക്കുറിച്ച് ടീമിനോടും സെലിബ്രിറ്റികളോടും ചർച്ച ചെയ്യാറുണ്ട്. എല്ലാവരുടെയും താൽപര്യം കേട്ട ശേഷം ഒരു ബാലൻസ് കീപ് ചെയ്താണ് മുന്നോട്ടു പോകുന്നത്. എന്താണു വേണ്ടത് എന്നതിനെപ്പറ്റി അവർ ബ്രീഫ് ചെയ്യും അതിനൊപ്പം നമ്മുടെ ക്രിയേറ്റിവിറ്റിയും സങ്കൽപങ്ങളും കൂടി ചേരുമ്പോൾ നല്ലൊരു ലുക്ക് ലഭിക്കും’.

കരിയറിൽ തനിക്ക് ഏറെയിഷ്ടപ്പെട്ട ലുക്ക് ദീപികയുടേതാണെന്ന് പറയുന്ന ഫ്ലോറിയൻ അത് ഓർത്തെടുക്കുന്നതിങ്ങനെ: ‘ഒരു സ്പെഷൽ ഇവന്റിനു വേണ്ടി ദീപികയെ ഒരുക്കേണ്ടി വന്നു. അന്ന് പരീക്ഷിച്ചത് ട്വിസ്റ്റഡ് ഹെയർ ബണും സ്മോക്കി ഐയുമായിരുന്നു. വളരെ വ്യത്യസ്തങ്ങളായ ഐഷാഡോസ് ഒക്കെ ഉപയോഗിച്ചാണ് അന്ന് ഐ മേക്കപ് പെർഫെക്ട് ആയി ചെയ്തത്. എനിക്ക് വ്യക്തിപരമായി ഏറെ സംതൃപ്തി ലഭിച്ച വർക്കാണത്’.

ബിടൗണിലെ സുന്ദരിമാരുടെ അഭൗമ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ഫ്ലോറിയന്റെ വെളിപ്പെടുത്തലിങ്ങനെ:

‘ഫെയ്മാസ്ക്ക് ധരിച്ച് ഉറങ്ങുക, ചർമത്തിന് ആവശ്യമായ മോയ്സചറൈസ് ചെയ്യുക, ധാരാളം വെള്ളം കുടിക്കുക. ഈ മൂന്നു കാര്യങ്ങൾക്ക് ജീവിതത്തിൽ മാജിക് സൃഷ്ടിക്കാൻ കഴിയും.’  മിക്ക താരസുന്ദരിമാരും ഈ കാര്യങ്ങൾ പിന്തുടരാറുണ്ട്.

ഉറങ്ങും മുൻപ് മുഖത്തെ മേക്കപ് മാറ്റണമെന്നാണ് പൊതുവേ പറയാറ്. എന്നാൽ ചില സ്പെഷൽ ഫെയ്സ് പാക്കുകൾ ഉറങ്ങുമ്പോഴും ധരിക്കാവുന്നവയാണ്. സ്ലീപ് പാക്സ് എന്നാണ് അവ അറിയപ്പെടുന്നത്. ചില ചർമ പ്രശ്നങ്ങൾ പരിഹരിക്കാനായി ഉറക്കത്തിൽ മുഖത്ത് ധരിക്കാനായി പ്രത്യേകം തയാറാക്കിയതാണ് അത്തരം ഫെയ്സ്പാക്കുകൾ.

ദൈനംദിന ജീവിതത്തിൽ മേക്കപ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ടിപ്സ് നൽകാനും ഫ്ലോറിയൻ മറക്കുന്നില്ല. ‘ഫൗണ്ടേഷൻ, ബ്ലഷ് ക്രീം, കോണ്ട്യൂറിങ് സ്റ്റിക്സ് എന്നിവ വളരെ പ്രധാനമാണ്. ഒരു ന്യൂഡ് ലിപ് കളർ കൂടിയുണ്ടെങ്കിൽ ലുക്ക് ഗംഭീരമാക്കാൻ അതുമതി’.

English Summary : Beauty secrets of Bollywood actresses, revealed by celebrity makeup artist Florian Hurel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com