താരന്റെ അസ്വസ്ഥതകളോട് വിട പറയാം ; പ്രകൃതിയിലുണ്ട് വഴികൾ

HIGHLIGHTS
  • താരൻ അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കും
  • പിരികങ്ങളെയും കൺപീലികളേയും ബാധിക്കാം
home-remedies-to-get-rid-of-dandruff
Image Credits : AppleZoomZoom / Shutterstock.com
SHARE

ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സെബം ആണ് താരന്റെ മൂലകാരണം. ഇതു കൂടാതെ വേറെയും കാരണങ്ങൾ താരൻ രൂപപ്പെടുന്നതിനു പിന്നിലുണ്ട്. കാരണം എന്തു തന്നെയായാലും വലിയ അസ്വസ്ഥതകളിലേക്കും ആത്മവിശ്വാസക്കുറവിലേക്കും ഈ പ്രശ്നം നയിക്കും.

വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതുമായ അവസ്ഥയിലും കാര്യങ്ങളെത്താം. ശിരസ്സിനെ മാത്രമല്ല പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കുകയും ചെയ്യും. താരനെ തടഞ്ഞുനിർത്തുവാൻ പ്രകൃതിദത്തമായ മാർഗങ്ങളുണ്ട്.

∙ കീഴാർനെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുൻപ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കിൽ താരൻ പൂർണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.

∙ ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.

∙ തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും.

∙ കടുക് അരച്ച് വെളിച്ചെണ്ണ ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചുകുളിക്കുന്നതു നല്ലതാണ്.

∙ മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പുവോ ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.

∙ വെളിച്ചെണ്ണയിൽ പച്ചകർപ്പൂരം ചേർത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയിൽ തേച്ച് കുളിക്കുക.

∙ രാമച്ചം, നെല്ലിക്ക എന്നിവ ചേർത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തിൽ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളിൽ നിത്യവും ആവർത്തിക്കുക. താരന് ശമനമുണ്ടാകും.

ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. . തലയും തലമുടിയും എപ്പോഴും ശുദ്ധമായി സൂക്ഷിക്കുക. ഇക്കാര്യങ്ങൾ താരനെ ഒരു പരിധി വരെ തടയും. സ്വന്തം മുടിയുടെയും ശിരോചർമത്തിന്റെയും സ്വഭാവവും സവിശേഷതകളും മനസ്സിലാക്കി അതിനുസരിച്ചുള്ള വസ്തുക്കൾ ഉപയോഗിക്കാനും പരീക്ഷിക്കാനും എപ്പോഴും ശ്രദ്ധിക്കുക. താരൻ വളരെ രൂക്ഷമാകുന്ന അവസ്ഥയിൽ ചികിത്സ തേടേണ്ടതും അനിവാര്യമാണ്. 

English Summary : Home remedies to get rid of dandruff

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA