വേനൽച്ചൂടിൽ മുഖം വാടില്ല; കരിവാളിപ്പ് മാറി മുഖം തിളങ്ങാൻ മിനിറ്റുകൾ മതി

HIGHLIGHTS
  • മുഖത്തിന്റെ തേജസ് എളുപ്പം തിരിച്ചു പിടിക്കാം
simple-tips-to-get-rid-of-facial-burns
Image Credits : Billion Photos / Shutterstock.com
SHARE

മഴക്കാലത്തിന്റെ കുളിര്‍മയെല്ലാം മാറി. പുറത്തേക്ക് ഇറങ്ങിയാൽ പൊള്ളുന്ന ചൂടിൽ വലയും. ഏതാനും മിനിറ്റുകൾ പുറത്ത് ചെലവഴിച്ചാൽ തന്നെ മുഖം കരിവാളിക്കും. ആകെ വാടി കുഴഞ്ഞ്, തളർന്നായിരിക്കും തിരിച്ചെത്തുക. മുഖത്തിന്റെ തളർച്ച മാറാൻ പിന്നെയും സമയം വേണം. കരിവാളിപ്പ് തുടര്‍ന്നും ഉണ്ടാകും. എന്നാൽ അല്പം സമയം മാറ്റിവയ്ക്കാൻ തയാറായൽ മുഖത്തിന്റെ തേജസ് എളുപ്പം തിരിച്ചുപിടിക്കാം. കരിവാളിപ്പും തളർച്ചയും മാറി മുഖം വെട്ടിത്തിളങ്ങാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന മൂന്നു കാര്യങ്ങൾ ഇതാ.

∙ രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്ത് നന്നായി സംയോജിപ്പിച്ചു മുഖത്തു പുരട്ടുക. മുഖം ചർമം വൃത്തിയാക്കാനും സ്വാഭാവിക തിളക്കം ലഭിക്കാനും തൈര് സഹായിക്കുന്നു. മുഖത്തിന് കുളിർമയേകി തളർച്ചയിൽ നിന്ന് മോചനം നൽകാനും മോയിസ്ച്വറൈസ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.

∙ രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടേബിൾസ്പൂൺ പാൽ , രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനുശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.

∙ ഒരു ടീസ്പൂൺ വീതം ബദാം ഓയിൽ, പാൽ, നാരങ്ങാ നീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. കരിവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിക്കും.

English Summary : Get rid of facial burns, Summer skincare tips 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA