മുടിയുടെയും ശിരോചര്‍മ്മത്തിന്റെയും പരിചരണത്തിന് പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍

HIGHLIGHTS
  • മുടി പരിചരണമെന്നാല്‍ ഈ ശിരോചര്‍മ്മത്തിന്റെ പരിചരണം കൂടിയാണ്
  • മുടിയുടെ സംരക്ഷണത്തിന് വേണ്ട അദ്ഭുത മരുന്നുകളെല്ലാം പ്രകൃതിയിലുണ്ട്
parachute-advansed-ayurvedic-hair-oil-solves-7-hair-problems
SHARE

മുടിയുടെ പരിചരണത്തെ കുറിച്ച് പറയുമ്പോള്‍ പലരുടെയും മനസ്സിലെത്തുന്നത് മുടിയിഴകളുടെ സൗന്ദര്യമാണ്. എന്നാല്‍ മുടിയുടെ പരിചരണം വേരുകളില്‍ നിന്ന് തുടങ്ങണം. കൃത്യമായി പറഞ്ഞാല്‍ ശിരോചര്‍മ്മത്തില്‍ നിന്ന്. മുടിയുടെ ജീവനുള്ള ഭാഗങ്ങളെല്ലാം ഉള്ളത് ഈ ചര്‍മത്തിന് അടിയിലാണ്. മുടി പരിചരണമെന്നാല്‍ ഈ ശിരോചര്‍മ്മത്തിന്റെ പരിചരണം കൂടിയാണെന്ന് ചുരുക്കം.

ഇക്കാരണം കൊണ്ട് തന്നെയാണ് മുടിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുമെന്ന് അവകാശപ്പെടുന്ന കെമിക്കല്‍ മിശ്രിതങ്ങളെ പലരും അകറ്റി നിര്‍ത്തുന്നത്. ഇവയുടെ ദീര്‍ഘകാല ഉപയോഗം ശിരോചര്‍മ്മത്തെ നശിപ്പിക്കും. മുടിയെ സ്‌നേഹിക്കുന്നവര്‍ അവയ്ക്ക് ഉണര്‍വേകാന്‍ പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ന്ന ഉത്പന്നങ്ങള്‍ തന്നെ തിരഞ്ഞു പിടിച്ച് വാങ്ങുന്നതിന്റെ പിന്നിലെ രഹസ്യവും ഇതാണ്. മുടിയിഴകള്‍ക്കും ശിരോചര്‍മ്മത്തിനും ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന ചില പ്രകൃതിദത്ത ചേരുവകളെ പരിചയപ്പെടാം.

നെല്ലിക്ക

ഇന്ത്യന്‍ നെല്ലിക്കയുടെ ഇലകളില്‍ നിന്നാണ് അംല പൗഡര്‍ നിര്‍മ്മിക്കുന്നത്. അതിസാരം മുതല്‍ മഞ്ഞപ്പിത്തം വരെ ചികിത്സിക്കാന്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ആയുര്‍വേ മരുന്നാണ് ഇത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അംല പൗഡറിന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകുമെന്ന് പാശ്ചാത്യ ലോകവും ഇന്ന് അംഗീകരിക്കുന്നു. ശിരോചര്‍മ്മത്തിന് ആരോഗ്യം നല്‍കാനും, മുടിവളര്‍ച്ചയുണ്ടാക്കാനും സഹായിക്കുന്ന അംല പൗഡര്‍ ഹെന്ന ഹെയര്‍ ഡൈയുടെ ടോണ്‍ മെച്ചപ്പെടുത്തുകയും ചെയ്യും. നര കുറയ്ക്കാനും മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാനും താരന്‍ കുറയ്ക്കാനും പേന്‍ ശല്യമൊഴിവാക്കാനും ഇത് അത്യുത്തമം.

മൈലാഞ്ചി

മൈലാഞ്ചി ഉപയോഗിച്ച് ഹെന്ന ചെയ്യുന്നത് മുടിക്ക് നല്ലതാണോ? നെല്ലിയില പോലെ തന്നെ പ്രകൃതിദത്തമായതിനാല്‍ മൈലാഞ്ചിയും മുടി വളര്‍ച്ചയ്ക്ക് സഹായകമാകും. മൈലാഞ്ചി ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണ മുടിയെ പരിപോഷിപ്പിക്കുകയും അവയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് പാശ്ചാത്യ ലോകത്തും ഹെന്നയുടെ ഉപയോഗം വര്‍ദ്ധിച്ചതായി കാണാം. സൗന്ദര്യ പരിചരണത്തിന് രാസക്കൂട്ടുകളില്ലാത്ത ബദല്‍ പരിഹാരം തേടുന്നതിന്റെ ഭാഗമായാണ് ഇത്. പൗരസ്ത്യ സമൂഹങ്ങളുമായിട്ട് പാശ്ചാത്യര്‍ ഇന്ന് തേടുന്ന ആത്മീയ ബന്ധവും ഇതിന് വഴി തെളിച്ചിട്ടുണ്ടാകാം.

ആരോഗ്യവും തിളക്കവുമുള്ള ശക്തമായ മുടിക്ക് വേണ്ടിയും മുടിക്ക് നിറം നല്‍കുന്ന ഡൈയായും ഒക്കെ മൈലാഞ്ചി ഉപയോഗിച്ച് വരുന്നു. മുടിയുടെ ആരോഗ്യം മാത്രമല്ല അവയുടെ ഇഴയടുപ്പവും ഹെന്ന മെച്ചപ്പെടുത്തുന്നു. ഹെന്നയുടെ നിരന്തരമായ ഉപയോഗം മുടിയെ ശക്തവും മൃദുവും തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കും. താരന്‍, ശിരോചര്‍മ്മത്തില്‍ ചൊറിച്ചില്‍, വരട്ടുചൊറി എന്നിവയെ നിയന്ത്രിക്കാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് മുടിയെ സംരക്ഷിക്കാനും ഹെന്നയുടെ ഉപയോഗം സഹായിക്കുന്നു. ഇതിന്റെ ആന്റി-ഫംഗല്‍, ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ പേനിനെയും വട്ടപ്പുണ്ണിനെയും തലയില്‍ നിന്ന് തുരത്തുന്നു.

Parachute-hair-oil-4

ഉലുവ

ഇന്ത്യയിലെ അടുക്കളകളിലെ നിത്യ സാന്നിധ്യമാണ് ഉലുവ. ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, മുടിക്ക് പരിചരണമേകാനും ഉലുവ മികച്ചതാണ്. ഒരു പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറായ ഉലുവ താരന് ഫലപ്രദമായ പരിഹാരമാണ്. മുടിയെ ആരോഗ്യവും തിളക്കമുള്ളതുമാക്കാനും അതിന്റെ ഉള്ള് വര്‍ദ്ധിപ്പിക്കാനും ഉലുവയ്ക്ക് സാധിക്കും. മുടിയിലെ അമിതമായ എണ്ണമയം നിയന്ത്രിക്കാനും അകാല നര ഇല്ലാതാക്കാനുമുള്ള കഴിവ് ഉലുവയില്‍ അടങ്ങിയിരിക്കുന്നു.

നാഗര്‍മോത

മലയാളത്തില്‍ മുത്തങ്ങ എന്നറിയപ്പെടുന്ന ഈ ചെടി മുടിക്കുള്ള മറ്റൊരു സിദ്ധൗഷധമാണ്. വായുവിലെ പൊടിയും ചെളിയുമൊക്കെ നമ്മുടെ മുടികള്‍ക്കുണ്ടാക്കുന്ന നാശം ചില്ലറയല്ല. പൊടിയും ചെളിയുമെല്ലാം ശിരോചര്‍മ്മത്തില്‍ നിന്നകറ്റി ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റാന്‍ നാഗര്‍മോത സഹായിക്കുന്നു. താരന്‍ ഇല്ലാതാക്കാനും മുടിയുടെ അറ്റം പിളരുന്നത് നിയന്ത്രിക്കാനും ഈ ഔഷധചെടിക്ക് സാധിക്കും. ശിരോചര്‍മ്മത്തിന് ശരിയായ അളവില്‍ ഈര്‍പ്പം നല്‍കുന്ന നാഗര്‍മോത അത് വരണ്ടു പോകാതെ കാക്കുന്നു.

ഭൃംഗരാജ്

എക്ലിപ്റ്റ ആല്‍ബ അഥവാ ഭൃംഗരാജ് മുടിയുടെ സുരക്ഷണത്തിന്റെ കാര്യത്തില്‍ പേരു പോലെ തന്നെ രാജാവാണ്. മുടിയിഴകളെ കരുത്തുറ്റതാക്കാനും അവയുടെ സമൃദ്ധമായ വളര്‍ച്ചയ്ക്കും ഭൃംഗരാജ് മികച്ചതാണ്.

വേപ്പ്

പ്രകൃതിദത്തമായ മുടി സംരക്ഷണത്തിന് സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് വേപ്പില. നൂറ്റാണ്ടുകളായി ശിരോചര്‍മ്മത്തിന്റെയും മുടിയുടെയും പരിചരണത്തിന് വേപ്പില ഉപയോഗപ്പെടുത്തുന്നു.  അസാദിരച്ത ഇന്‍ഡിക്ക എന്നാണ് വേപ്പിന്റെ ശാസ്ത്രീയ നാമം. നിമ്പ എന്ന സംസ്‌കൃത നാമത്തില്‍ നിന്നാണ് വേപ്പിന്റെ ഇംഗ്ലീഷ് പദമായ നീമിന്റെ വരവ്.

വേപ്പിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും മറ്റും മുടിയെ സംരക്ഷിക്കുന്നു. മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന വൈറ്റമിനുകളും ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. വേപ്പിന്റെ ഇലകള്‍ മാത്രമല്ല, അതിന്റെ വിത്തും, വേരും, തൊലിയുമെല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.

മുടിയുടെ സംരക്ഷണത്തിന് വേണ്ട അദ്ഭുത മരുന്നുകളെല്ലാം പ്രകൃതിയില്‍ തന്നെയുണ്ടെന്ന് വ്യക്തമായി. എന്നാല്‍ ഇവയെല്ലാം എങ്ങനെ കണ്ടെത്തും? കണ്ടെത്തിയാല്‍ തന്നെ ചേരുംപടി ചേര്‍ത്ത് എങ്ങനെ മുടിയിലും ശിരോചര്‍മ്മത്തിലും പുരട്ടും? നിത്യജീവിതത്തിന്റെ തിരക്കുകളില്‍ ഓടിപ്പായുന്ന സാധാരണക്കാരന് ഇതിനൊക്കെ എവിടെയാണ് നേരം? അങ്ങനെയുള്ളവര്‍ക്ക് വേണ്ടി മേല്‍പറഞ്ഞ സിദ്ധൗഷധങ്ങളെല്ലാം  ഉള്‍ക്കൊള്ളിച്ച് Parachute അവതരിപ്പിക്കുന്നതാണ് Parachute Advansed Ayurvedic Hair Oil.

വെളിച്ചെണ്ണയുടെയും 25 ആയുര്‍വേദ ഔഷധസസ്യങ്ങളുടെയും ഗുണങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുന്ന Parachute Advansed Ayurvedic Hair Oil മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു. ആയുര്‍വേദ ചേരുവകളെല്ലാം കൃത്യമായ അളവില്‍ എണ്ണയിലിട്ട് ചൂടാക്കിയെടുക്കുന്ന പരമ്പരാഗത തൈല പാക വിധി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആയുര്‍വേദ ഔഷധങ്ങളുടെ സത്ത് വിധി പ്രകാരം ഉള്‍ചേര്‍ന്നിരിക്കുന്നത് ഇതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു.

മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ ഉള്ള് നഷ്ടമാകല്‍, മുടി പിളരല്‍, പൊട്ടിപോകല്‍, പരുപരുത്ത മുടി, മന്ദഗതിയിലുള്ള മുടി വളര്‍ച്ച എന്നിവയ്‌ക്കെല്ലാമുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമായി Parachute Advansed Ayurvedic Hair Oil മാറ്റുന്നതിന് ശ്രദ്ധയോടെ തിരഞ്ഞെടുത്തവയാണ് ഇതിലെ ആയുര്‍വേദ കൂട്ടുകള്‍.

ഈ എണ്ണയിലെ ചേരുവകള്‍ ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി അവയെ ആരോഗ്യ പ്രദമാക്കി വയ്ക്കുമെന്നും തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലവേദനയ്ക്ക് ആശ്വാസമേകുമെന്നും ആയുര്‍വേദ ഗ്രന്ഥങ്ങളും ഭാവപ്രകാശ നിഘണ്ടുവും അടിവരയിടുന്നു. ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതുമായ അദ്ഭുത ചേരുവയാണ് Parachute Advansed Ayurvedic Hair Oil.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA