ഈ അഞ്ച് അബദ്ധങ്ങൾ പുരുഷന്മാരിൽ മുടി കൊഴിച്ചിലിന് കാരണമാകും

HIGHLIGHTS
  • തലമുടിക്കു തീരെ യോജിക്കാത്ത ഉൽപന്നങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാം
  • ഹെയർ ക്രീമുകളുടെ അമിത ഉപയോഗം മുടിയുടെ ടെക്സ്ച്ചറിനെ ബാധിക്കുന്നു
common-hair-styling-product-mistakes-by-men-that-lead-to-hair-loss
Image Credits : vipubadee / Shutterstock.com
SHARE

മുടി നന്നായി സ്റ്റൈൽ ചെയ്തു നടക്കാൻ എല്ലാ പുരുഷന്മാർക്കുമിഷ്ടമാണ്. സ്റ്റൈലിങ് ഹരമാക്കിയ പല പുരുഷന്മാരും പിന്നീട് മുടികൊഴിച്ചിലിനെയോർത്ത് പരിതപിക്കാറുമുണ്ട്. പലരുടെയും ജീവിതത്തിൽ വില്ലന്മാരായെത്തുന്നത് മുടി സ്റ്റൈൽ ചെയ്യാനുപയോഗിക്കുന്ന ഉൽപന്നങ്ങളും അവയുടെ അനാവശ്യ ഉപയോഗവുമാണ്. ആവശ്യമായതിലും കൂടുതൽ അളവിലുള്ള ഉപയോഗം, തലമുടിക്കു തീരെ യോജിക്കാത്ത ഉൽപന്നങ്ങൾ ഇവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാം.

ഹെയർ ഫോളിക്കിൾസിന് കേടുവരാത്ത വിധത്തിൽ തലമുടി സ്റ്റൈൽ ചെയ്യേണ്ടതെങ്ങനെയെന്നും ഹെയർ സ്റ്റൈൽ ചെയ്യുമ്പോൾ സ്ഥിരമായി പറ്റുന്ന അബദ്ധങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

1. ചില ഉൽപന്നങ്ങളുടെ അമിത ഉപയോഗം

തലയ്ക്കു മാത്രമല്ല മൂക്കിനും ഏറെ ‘പ്രിയപ്പെട്ടവ’യാണ് മിക്ക ഹെയർ ഉൽപന്നങ്ങളും. അതിന്റെ മനം മയക്കുന്ന മണം തന്നെയാണ് മുഖ്യ ആകർഷണം. സുഗന്ധത്തിൽ മയങ്ങി പലപ്പോഴും മുടിക്ക് ആവശ്യമായ അളവിൽ കൂടുതൽ ഹെയർ ക്രീമുകൾ പലരും പുരട്ടാറുണ്ട്. അത് മുടികൊഴിച്ചിലിന് കാരണമാകും. ഹെയർ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഒരൽപം കൈയിലെടുത്ത് തലമുടിയിൽ പുരട്ടി നോക്കണം. ആദ്യമെടുത്ത അളവ് മതിയാവില്ലെങ്കിൽ മാത്രമേ വീണ്ടും ഉപയോഗിക്കാവൂ. ഹെയർ ക്രീമുകളുടെ അമിത ഉപയോഗം മുടിയുടെ ടെക്സ്ച്ചറിനെ ബാധിക്കുകയും മുടികൊഴിച്ചിലിനു കാരണമാകുകയും ചെയ്യുന്നു.

2. മുടിയ്ക്ക് നന്നായി ഇണങ്ങുന്ന ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക

ഹെയർ ഉൽപന്നങ്ങളിലേറെയും വാട്ടർ ബേസ്ഡ് അല്ലെങ്കിൽ പെട്രോളിയം ബേസ്ഡ് ആണ്. വാട്ടർ ബേസ്ഡ് ഉൽപന്നങ്ങളുാണ് മികച്ചതെന്നും പറയാറുണ്ട്. പെട്രോളിയം ബേസ്ഡ് ഉൽപന്നങ്ങൾ പെട്ടെന്നൊന്നും മുടിയിൽനിന്നു നീക്കം ചെയ്യാൻ കഴിയില്ല. അത് മുടിക്കു വഴുവഴുപ്പുള്ളതുപോലെ തോന്നിക്കും. 

3. എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായറിയണം

തലമുടിക്ക് യോജിക്കുന്ന ഉൽപന്നങ്ങൾ വാങ്ങിയാലും ചിലർക്ക് എങ്ങനെ അതുപയോഗിക്കണമെന്നതിനെപ്പറ്റി വലിയ ധാരണയുണ്ടാവില്ല. മുടിവേരുകൾ മുതൽ മുടിത്തുമ്പു വരെ ഇവ കൃത്യമായി ഉപയോഗിക്കണം. ഘട്ടംഘട്ടമായി വേണം മപടിയിൽ പുരട്ടാൻ. വളരെ ചെറിയ അളവിൽ വേണം ഉത്പന്നങ്ങൾ പുരട്ടിത്തുടങ്ങാൻ. മുടിയുടെ നീളത്തിനനുസരിച്ച് ഉത്പന്നത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

4. മുടിയുടെ നിറത്തിലുമുണ്ട് കാര്യം

ഓരോരുത്തരുടെയും മുടിയുടെ നിറം അനുസരിച്ചു വേണം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് ഇളം ബ്രൗൺ നിറത്തിലുള്ള മുടിയുള്ള പുരുഷന്മാർ മാറ്റ് ഫിനിഷുള്ള ഹെയർ പ്രോഡക്ടുകൾ വേണം തിരഞ്ഞെടുക്കാൻ. നല്ല കറുപ്പു മുടിയുള്ളവർ മുടിക്ക് തിളക്കം പോരെന്നു തോന്നിയാൽ പ്രകൃതിദത്തമായ തിളക്കം നൽകുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

5. ഉള്ളു കുറഞ്ഞ മുടി കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധവേണം

സ്റ്റൈലിങ് പ്രോഡക്ട്സിന്റെ അമിതോപയോഗം പലപ്പോഴും മുടിയുടെ ഉള്ളു കുറയാൻ കാരണമാകാറുണ്ട്. അതുകൊണ്ട് വളരെ വീര്യം കുറഞ്ഞ സ്റ്റൈലിങ് ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വീര്യം കൂടിയ ഹെയർ പ്രോഡക്ട്സ് സ്ഥിരമായി ഉപയോഗിക്കുമ്പോഴാണ് മുടികൊഴിച്ചിൽ രൂക്ഷമാകുന്നത്. സീ സാൾട്ട് സ്പ്രേ ഉപയോഗിക്കുന്നത് മുടിയുടെ ടെക്സ്ചർ നിലനിർത്താൻ സഹായിക്കും. മുടിക്ക് നല്ല ഉള്ളു തോന്നാനും ഇത് സഹായിക്കും.

English Summary : 5 Common Hair Styling Product Mistakes Made By Men That Can Possibly Lead To Hair Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA