ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ? ചെറുപ്പമായിരിക്കാൻ 5 സൂത്രങ്ങൾ

HIGHLIGHTS
  • ചെറുപ്പം നിലനിർത്താൻ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി
these-5-things-help-you-to-look-younger
Image Credits : Lucky Business / Shutterstock.com
SHARE

ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കുന്നുണ്ടോ? പ്രായത്തിൽ കൂടിയവർ പോലും നിങ്ങളെ ചേച്ചീ, ആന്റി എന്നൊക്കെ വിളിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടോ? എങ്കിൽ, നിങ്ങളുടെ ചർമം കണ്ടാൽ പ്രായം തോന്നുന്നുണ്ട്. ചുളിവുകളും പാടുകളുമൊക്കെയാകും അതിനു കാരണം. പക്ഷേ ഒട്ടും വിഷമിക്കേണ്ട, ചെറുപ്പം നിലനിർത്താൻ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.

ആദ്യം ശ്രദ്ധ നൽകേണ്ടത് കൈകൾക്ക്

ചൂടുവെള്ളവും രാസവസ്തുക്കളുമാണ് കൈകളുടെ പ്രധാന ശത്രു. അതിന്റെ അമിത ഉപയോഗം കൈകളുടെ മ‍ൃദുത്വത്തെ നശിപ്പിച്ചു കളയുന്നു. ഇവയുടെ തുടർച്ചയായുള്ള അമിത ഉപയോഗം കൈകൾക്ക് പലതരത്തിലുള്ള അലർജിയുണ്ടാക്കുകയും കൈകളെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നു. ചൂടുവെള്ളവും ഡിഷ്‌വാഷറും ലോഷനുമൊക്കെ ഉപയോഗിക്കുമ്പോൾ ഗ്ലൗസ് അണിയാം. റബർ ഗ്ലൗസ് അണിയുന്നതിനു മുൻപ് കൈകളിൽ ലോഷൻ പുരട്ടാൻ ശ്രദ്ധിക്കണം. ഇത് കൈകളെ മോയിസ്ചറൈസ് ചെയ്യാൻ സഹായിക്കും.

പുരികം ആകൃതി വരുത്താം

ആകൃതി വരുത്താതെ കാടുപിടിച്ചു കിടക്കുന്ന പുരികങ്ങൾ മുഖത്തിന് പ്രായക്കൂടുതൽ തോന്നിക്കും. കണ്ണുകൾക്ക് ക്ഷീണം തോന്നാനും അത് കാരണമാകും. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ പുരികത്തിന് ആകൃതി വരുത്താൻ ശ്രദ്ധിക്കണം. ആകൃതിയൊത്ത പുരികങ്ങൾ മുഖത്തിന് കൂടുതൽ തെളിച്ചം നൽകും.

ചർമത്തിനുവേണ്ടിയുള്ള ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം

ചർമത്തിനുവേണ്ടി വിവിധ തരത്തിലുള്ള മേക്കപ് ഉൽപന്നങ്ങൾ പലരും തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ മൂന്ന് പ്രധാന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്സും വിറ്റാമിൻ സിയും അതിലടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മൃതകോശങ്ങളെ അകറ്റി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റെറ്റിനോയിഡ്സ് അടങ്ങിയിട്ടുണ്ടോയെന്നു ശ്രദ്ധിക്കണം. മൃതകോശങ്ങളുടെ ഏറ്റവും പുറമേയുള്ള പാളികളെ അകറ്റാൻ സഹായിക്കുന്ന ആൽഫ ഹൈട്രോക്സി ആസിഡ് എക്സഫ്ലോയിറ്റർ അടങ്ങിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.

പൗഡർ ബേസ്ഡ് ആയ ഫൗണ്ടേഷനോട് നോ പറയാം

മുഖത്തെ വലിയ പാടുകളും കുഴികളുമൊക്കെ മറയ്ക്കാനാണ് വലിയ രീതിയിൽ ഫൗണ്ടേഷൻ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പം തോന്നിക്കുന്ന ലുക്ക് ലഭിക്കാനാണ് ആഗ്രഹമെങ്കിൽ പൗഡർ രൂപത്തിലുള്ള ഫൗണ്ടേഷനുകൾ ഉപയോഗിക്കാതിരിക്കുക. വളരെ ലൈറ്റ് ആയ ഫൗണ്ടേഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

മുഖത്തിനു നൽകാം തിളക്കം

മുഖം ഡ്രൈ ആയിരിക്കുമ്പോഴാണ് മുഖത്തിന് വല്ലാതെ പ്രായം തോന്നിക്കുന്നത്. മുഖത്തിന് തിളക്കം നൽകുന്ന ക്രീമുകൾ ഉപയോഗിക്കാം. മുഖം ഫ്രഷ് ആയും ചെറുപ്പമായുമിരിക്കാൻ അത് സഹായിക്കും.

English Summary : Practice These 5 Things To Look Younger

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA